പരാതിക്കാരനില്‍ നിന്നും അലക്സ് മാത്യു മുൻപ് പലതവണ തിരിച്ച് തരാമെന്ന വ്യാജേന പണം വാങ്ങിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഏറ്റവും ഒടുവിൽ വീട്ടിൽ എത്തിയാണ് അലക്സ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരുവനന്തപുരം കടയ്ക്കലില്‍ വൃന്ദാവന്‍ ഏജന്‍സീസ് എന്ന പേരില്‍ ഗ്യാസ് ഏജന്‍സി നടത്തിവരികയാണ് പരാതിക്കാരൻ. നിലവിൽ ഈ പ്രദേശത്ത് പുതുതായി മൂന്ന് ഏജന്‍സികൾ കൂടി വന്നിട്ടുണ്ട്. പുതിയ ഏജന്‍സിവരുമ്പോള്‍ പഴയ ഏജന്‍സിയില്‍ നിന്നുള്ള ഉപഭോക്താക്കളെ പുതിയ ഏജന്‍സികളിലേക്ക് വിഭജിച്ച് കൊടുക്കുന്ന ജോലി അലക്‌സ് മാത്യുവിന്റേതാണ്. 50000 ഉപഭോക്താക്കളുള്ള മനോജിന്റെ ഏജന്‍സിയില്‍ നിന്ന് 25000 പേരെ മറ്റ് ഏജന്‍സികള്‍ക്ക് വിഭജിച്ച് നല്‍കി. ഇനിയും ഉപഭോക്താക്കളെ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അലക്‌സ് മാത്യു രണ്ട് മാസം മുമ്പ് മനോജില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതോടെയാണ് മനോജ് വിജിലന്‍സിന് പരാതി നല്‍കിയത്.ശനിയാഴ്ച തിരുവനന്തപുരത്തെത്തുമ്പോള്‍ പണം തരണം എന്ന് അലക്‌സ് മനോജിനോട് പറഞ്ഞിരുന്നു. തത്കാലം രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രതിയെ മനോജ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് പണം വാങ്ങിയപ്പോഴാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുകയും അലക്‌സിനെ തെളിവോടെ പിടികൂടുകയും ചെയ്തത്.
advertisement
അതേസമയം, പ്രതി അലക്സ് മാത്യുവിന്റെ വാഹനത്തിൽ നിന്നും ഒരു ലക്ഷം രൂപ കൂടി വിജിലൻസ് കണ്ടെടുത്തു. തിരുവനന്തപുരം വരുന്ന വഴി മറ്റൊരാളിൽ നിന്നും കൈക്കൂലി വാങ്ങിയതായി സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.