മുകേഷ് ഷാ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഇയാളെ ഉൾപ്പെടുത്താനും ഉത്തരവിട്ടിരുന്നു. ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത സ്ത്രീയുടെ മുന്നിലായിരുന്നു മുകേഷ് ഷായുടെ അശ്ലീലചേഷ്ട. എതിർവശത്തായി ഇരുന്ന ഇയാൾ യുവതിയെ തുറിച്ചു നോക്കുകയും പിന്നീട് സ്വയംഭോഗം ചെയ്യുകയുമായിരുന്നു.
മെറ്റാവേഴ്സിൽ കൂട്ടബലാത്സംഗത്തിനിരയായി പതിനാറുകാരി; കേസെടുത്ത് ലണ്ടൻ പൊലീസ്
ദൃശ്യങ്ങൾ യുവതി ക്യാമറയിൽ പകർത്താൻ തുടങ്ങിയിട്ടും ഇയാൾ പ്രവർത്തി തുടർന്നു കൊണ്ടിരുന്നതായി പരാതിയിൽ പറയുന്നു. തുടർന്ന് തന്റെ മുന്നിൽ നിന്നും മാറി ഇരിക്കാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഇയാൾ സ്ഥലത്തു നിന്ന് മാറിപ്പോയി.
advertisement
യുവതി പിന്നീട് വീഡിയോ സഹിതം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരി നൽകിയ ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.