മെറ്റാവേഴ്സിൽ കൂട്ടബലാത്സംഗത്തിനിരയായി പതിനാറുകാരി; കേസെടുത്ത് ലണ്ടൻ പൊലീസ്

Last Updated:

ശാരീരികമായി ലൈംഗികാതിക്രമം നേരിട്ടാലുണ്ടാകുന്ന രീതിയിൽ പെൺകുട്ടിക്ക് മാനസികാഘതമുണ്ടായതായെന്ന് പൊലീസ്

മെറ്റാവേഴ്സിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതിയിൽ അന്വേഷണം . ലോകത്തിലെ തന്നെ ആദ്യ സംഭവമാണിത്. ലണ്ടനിലാണ് സംഭവം. ഓൺലൈൻ ഗെയിമിൽ വെച്ച് അജ്ഞാതരായ ആളുകൾ പെൺകുട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിക്ക് ശാരീരിക ആക്രമണം നേരിട്ടില്ലെങ്കിലും കടുത്ത മാനസിഘാകാതമുണ്ടാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഗെയിമിൽ എത്തിയപ്പോൾ ഒരു കൂട്ടം പുരുഷന്മാർ കുട്ടിയുടെ വിർച്വൽ ക്യാരക്ടറിനെ ലൈംഗിമായി ആക്രമിക്കുകയായിരുന്നു. ശാരീരികമായി ലൈംഗികാതിക്രമം നേരിട്ടാലുണ്ടാകുന്ന രീതിയിൽ പെൺകുട്ടിക്ക് മാനസികാഘതമുണ്ടായതായി ലണ്ടൻ പൊലീസിനെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശാരീരിക പരിക്കുകളില്ലെങ്കിലും വൈകാരികവും മാനസികവുമായി സംഭവം പെൺകുട്ടിയെ ബാധിച്ചു.
ഏത് ഓൺലൈൻ ഗെയിമിനിടയിലാണ് സംഭവം എന്ന് വ്യക്തമല്ല. ഇതിനു മുമ്പ് സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പരാതിയിൽ കേസെടുക്കുന്നത് ആദ്യമായാണ്. നേരത്തേ ഹൊറിസോണ്‍ വേൾഡ്സ്, ഹൊറിസോണ്‍ വെന്യൂസ് തുടങ്ങിയ ഗെയിമുകളിൽ വച്ച് സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
advertisement
ബലാത്സംഗ അന്വേഷണത്തെ പിന്തുണച്ച് യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി രംഗത്തെത്തി. പെൺകുട്ടി കടുത്ത ലൈംഗിക ആഘാതത്തിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു. യാഥാർത്ഥ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സംഭവം തള്ളിക്കളയാൻ എളുപ്പമാണെങ്കിലും വിർച്വൽ ലോകത്ത് നടക്കുന്ന സംഭവങ്ങൾ അവിശ്വസനീയമാംവിധം ആഴത്തിലുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മെറ്റാവേഴ്സിൽ കൂട്ടബലാത്സംഗത്തിനിരയായി പതിനാറുകാരി; കേസെടുത്ത് ലണ്ടൻ പൊലീസ്
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement