ക്ലബ്ബില്‍ വെച്ച് കണ്ട യുവതിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രതി എടുത്തുകൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ കാര്‍ഡിഫ് സിറ്റി സെന്ററിനടുത്തുള്ള സിസിടിവിയില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് സംഭവം നടന്നത്. യുവതിയെ താന്‍ ബലാത്സംഗം ചെയ്തതായി പ്രീത് വികാല്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് ഇയാള്‍ക്ക് 6 വർഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചെന്ന് സൗത്ത് വെയില്‍സ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയായ പ്രീത് വികാല്‍ കാര്‍ഡിഫ് സിറ്റി സെന്ററിലെ ഒരു ക്ലബ് പാര്‍ട്ടിയില്‍ വെച്ചാണ് യുവതിയെ പരിചയപ്പെടുന്നത്. തന്റെ സുഹൃത്തുക്കളോടൊപ്പമാണ് യുവതി ക്ലബ്ബിലെത്തിയത്.
advertisement
” യുവതി നന്നായി മദ്യപിച്ചിരുന്നു. ഇവര്‍ ഒറ്റയ്ക്ക് ക്ലബ്ബിന് പുറത്തേക്ക് പോയി. അപ്പോഴാണ് പ്രീതിനെ കാണുന്നത്. പ്രീത് ഇവരുമായി സംസാരിച്ചിരുന്നു,” ഉദ്യോഗസ്ഥര്‍ പറഞ്ഞു.
”പിന്നീട് ഈ സാഹചര്യം യുവാവ് മുതലെടുക്കുകയായിരുന്നു,” എന്ന് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ നിക്ക് വുഡ്‌ലാന്റ് പറഞ്ഞു.
യുവതിയെ ഇയാള്‍ തോളിലെടുത്ത് പോകുന്ന ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തനിയെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാരുന്നു യുവതി.
”കാര്‍ഡിഫ് സിറ്റിയില്‍ അപരിചിതര്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളെ ആക്രമിക്കുന്നത് വളരെ കുറവാണ്. പ്രീത് വികാല്‍ വളരെ അപകടകരമായ വ്യക്തിത്വത്തിനുടമായാണെന്നാണ് തോന്നുന്നത്. ഒരു യുവതിയുടെ നിസ്സഹായവസ്ഥയെ അയാള്‍ ചൂഷണം ചെയ്യുകയായിരുന്നു” പോലീസ് പറഞ്ഞു.
അബോധാവസ്ഥയിലായിരുന്നു യുവതി. ഇയാള്‍ യുവതിയെ ടാലിബോണ്ടിലുള്ള തന്റെ ഫ്‌ളാറ്റിലെത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍ മാത്യൂ കോബ്ബേ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും യുവതിയ്ക്ക് പ്രതി അയച്ച ഇന്‍സ്റ്റഗ്രാം മെസേജുകളും പോലീസ് പരിശോധിച്ചിരുന്നു.