കൈവശം ലഹരിമരുന്നുണ്ടെന്നും തന്നെ ഒന്നും ചെയ്യാൻ അധികൃതർക്ക് കഴിയില്ലെന്നും അവകാശപ്പെട്ടായിരുന്നു വിഷ്ണു വീഡിയോ ചിത്രീകരിച്ചത്. ലഹരിമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള റീലുകൾ വൈറലായതോടെ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ, വീഡിയോയിൽ കാണിച്ചത് എംഡിഎംഎ അല്ലെന്നും സാധാരണ കല്ലുപ്പായിരുന്നുവെന്നും വിഷ്ണു വെളിപ്പെടുത്തി. വെറും 'കൈയബദ്ധം' പറ്റിയതാണെന്നാണ് യുവാവിന്റെ വാദം.
സംഭവം വിവാദമായതോടെ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിഷ്ണു മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോ കൂടി പുറത്തിറക്കി. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കേണ്ടതിന് പകരം തെറ്റായ കാര്യങ്ങൾ ചെയ്തതിൽ ഖേദിക്കുന്നുവെന്നും യുവാവ് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
advertisement
