TRENDING:

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി; യുവതി റിമാന്‍ഡില്‍

Last Updated:

കളമശേരിയിൽ കുസാറ്റ് ജംക്‌ഷന് സമീപം പ്രവർത്തിക്കുന്ന ജോസ് കൺസള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ജനറൽ മാനേജരാണ് ജീന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്ത് കൺസള്‍ട്ടന്‍സി സ്ഥാപന ഉടമയും ജീവനക്കാരും ചേർന്നു ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത വാഴക്കാല മലയിൽ വീട്ടിൽ ജീന തോമസിനെ (45) റിമാൻഡില്‍. കളമശേരിയിൽ കുസാറ്റ് ജംക്‌ഷന് സമീപം പ്രവർത്തിക്കുന്ന ജോസ് കൺസള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ജനറൽ മാനേജരാണ് ജീന. തിരുവല്ല തിരുമൂലപുരം തടത്തിൽ ഡേവിഡ് ജോസഫാണ് പൊലീസിൽ പരാതി നൽകിയത്.
advertisement

വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനുള്ള അനുമതിപത്രങ്ങളൊന്നും സ്ഥാപനത്തിനില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സ്ഥാപന ഉടമ ജോസ്, ജീവനക്കാരായ തസ്നി, സംഗീത, അഗസ്റ്റിൻ എന്നിവരും തട്ടിപ്പിൽ പങ്കാളികളാണെന്നും ഇവര്‌ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഡേവിഡിൽനിന്നു 3.9 ലക്ഷം രൂപയും സഹോദരങ്ങളുടെ പക്കൽനിന്നു ഓരോ ലക്ഷം രൂപയും സ്ഥാപനം തട്ടിയെടുത്തെന്നാണ് പരാതി.

Also Read-വിനോദസഞ്ചാരിയില്‍ നിന്ന് പിഴ എന്ന വ്യാജേന 21,000 രൂപ കൈക്കൂലി വാങ്ങിയ 8 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയ ശേഷം, പോളണ്ടിൽ പോകാൻ കാലതാമസം ഉണ്ടെന്നും റഷ്യയ്ക്കു പോകാൻ താൽപര്യമുണ്ടോയെന്നും സ്ഥാപനം ചോദിച്ചു. ഡേവിഡ് ജോസഫ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും സഹോദരങ്ങൾ പോകുന്നില്ലെന്ന് അറിയിച്ചു. സഹോദരങ്ങളുടെ പാസ്പോർട്ട് തിരികെക്കിട്ടിയെങ്കിലും പണം ലഭിച്ചില്ലെന്നു പരാതിയിൽ പറയുന്നു. ഡേവിഡ് ജോസഫിനു ജോബ് വീസ എന്നു പറഞ്ഞു നൽകിയത് ബിസിനസ് വീസയായിരുന്നു. സ്ഥാപനത്തിലെത്തി ബഹളം വച്ചപ്പോൾ 2 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചെങ്കിലും അതും കബളിപ്പിക്കലായിരുന്നുവെന്നു പരാതിയിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി; യുവതി റിമാന്‍ഡില്‍
Open in App
Home
Video
Impact Shorts
Web Stories