TRENDING:

Kadakkal Murder | ഭാര്യയുടെ ഫോൺകോളുകളേക്കുറിച്ച് സംശയം; 27 കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് ഫോണിനുവേണ്ടി പിടിവലിയിൽ

Last Updated:

ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു ജിന്‍സിയോട് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് അവര്‍ തയ്യാറായില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തിയത് ഫോണ്‍കോളുകളെ കുറിച്ചുള്ള സംശയം മൂലമെന്ന് പോലീസ്. മൊബൈല്‍ ഫോണില്‍ സ്ഥിരമായി വരുന്ന ഫോണ്‍ കോളുകളെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് കടയ്ക്കലില്‍ കോട്ടപ്പുറം മേടയില്‍ ലതാമന്ദിരത്തില്‍ ഇരുപത്തി ഏഴുവയസുളള ജിന്‍സിയെയാണ് ഭര്‍ത്താവായ ദീപു വെട്ടി കൊലപ്പെടുത്തിയത്.
advertisement

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. അന്ന് രാവിലെ ജിന്‍സിയുടെ മാതാവ് ലതയെ ഫോണ്‍ ചെയ്ത ദീപു ജിന്‍സി വീട്ടില്‍ ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നു. ഇല്ലെന്നും, ജോലിക്ക് പോയെന്നും ഉച്ചയോടെ മടങ്ങി വരുമെന്നു ലത ദീപുവിനോട് പറഞ്ഞതിനാല്‍ ഉച്ചയോട് കൂടി ജിന്‍സിയുടെ വീട്ടിലെത്തി. ഇവരുടെ അഞ്ചു വയസുകാരി മകളെയുമ ദീപു ഒപ്പം കൂട്ടിയിരുന്നു. ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു ജിന്‍സിയോട് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് അവര്‍ തയ്യാറായില്ല.

ഫോണ്‍ വിളികളെ ചൊല്ലി ജിന്‍സിയും ദീപുവും തമ്മില്‍ തര്‍ക്കം നടക്കുകയും ഇരുവരും ഫോണിനായി പിടിവലികൂടുകയും ചെയ്‌തെങ്കിലും ജിന്‍സി തന്റെ ഫോണ്‍ ദീപുവിന് നല്‍കിയിരുന്നില്ല.

advertisement

പിന്നീട് മകളെ തന്റെ വീട്ടില്‍ ആക്കിയ ശേഷം വെട്ടുകത്തിയുമായി മടങ്ങിയെത്തിയ ദീപു വെട്ടുകയായിരുന്നു. വീടിന് പുറത്ത് നിന്നിരുന്ന ജിന്‍സിയെ തലയിലാണ് വെട്ടിവീഴ്ത്തിയത്. അച്ഛന്‍ അമ്മയെ വെട്ടുന്നതു കണ്ട ഏഴു വയസുകാരനായ മകന്‍ നീരജിനെ ദീപു തൂക്കി എടുത്തെറിഞ്ഞു.

അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ട് ഒരു കിലോമീറ്റര്‍ അകലയുളള കടയിലെത്തി നീരജ് വിവരം പറഞ്ഞു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുതകാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജിന്‍സിയെ കടയ്ക്കല്‍ താലുകാശുപത്രിയിലെത്തിച്ചപ്പഴേക്കും മരണം സംഭവിച്ചിരുന്നു. ജിന്‍സിയുടെ ദേഹത്ത് ഇരുപത്തഞ്ചോളം വെട്ടുകളാണ് ഉണ്ടായിരുന്നത്.

advertisement

Also Read - പുതുവത്സരദിനത്തിൽ നൽകിയ കേക്കെടുത്ത് ഭാര്യ മുഖത്തേക്ക് എറിഞ്ഞു; ഭാര്യാ മാതാവിന്റെ തലയ്ക്കടിച്ച് യുവാവിന്റെ പ്രതികാരം

ആളുകള്‍ വീട്ടില്‍ എത്തുമ്പോഴേക്കും ദീപു അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വൈകീട്ട് ആറു മണിയോടെ ദീപു സ്റ്റേഷനില്‍ എത്തി കീഴടങ്ങി. പ്രതി ദീപുവിനെ ക്യത്യസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ഫോറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു പ്രതിയെ കോടതിയില്‍ ഹാജരാക്കിയ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ദീപു ഭാര്യയെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതിന് രണ്ടാഴ്ച്ച മുന്‍പ് ദീപു കയറുകൊണ്ട് കഴുത്തുമുറുക്കി ജിന്‍സിയെ കൊലപെടുത്താന്‍ ശ്രമിച്ചന്നെ് ജിന്‍സി കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരെയും വിളിച്ചു പോലീസ് സംസാരിച്ചപ്പോള്‍, തന്നെ ഇനി ഉപദ്രവിക്കാതിരുന്നാല്‍ മതി കേസെടുക്കേണ്ടെന്ന് ജിന്‍സി പോലീസിനോട് പറഞ്ഞിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Kadakkal Murder | ഭാര്യയുടെ ഫോൺകോളുകളേക്കുറിച്ച് സംശയം; 27 കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് ഫോണിനുവേണ്ടി പിടിവലിയിൽ
Open in App
Home
Video
Impact Shorts
Web Stories