പുതുവത്സരദിനത്തിൽ നൽകിയ കേക്കെടുത്ത് ഭാര്യ മുഖത്തേക്ക് എറിഞ്ഞു; ഭാര്യാ മാതാവിന്റെ തലയ്ക്കടിച്ച് യുവാവിന്റെ പ്രതികാരം

Last Updated:

പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിൻ കേക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് (Kozhikode) വളയം (Valayam) കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
കുടുംബകലഹമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിൻ കേക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത്. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൊച്ചിയിൽ ലഹരി പാർട്ടിക്കിടയിൽ റെയ്ഡ്; എട്ടാം നിലയിൽ നിന്നും പൈപ്പ് ലൈൻ വഴി രക്ഷപ്പെടാൻ ശ്രമിച്ചയാൾ ഗുരുതരാവസ്ഥയിൽ
പുതുവർഷാഘോഷത്തിന്റെ (New year) ഭാഗമായി കൊച്ചിയിലെ ഫ്ളാറ്റിൽ മാരക ലഹരിവസ്തുവായ എം. ഡി. എം. എ. (MDMA) അടക്കം പാർട്ടി നടത്തുന്നതിനിടെ യുവതി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. റെയ്ഡിനിടയിൽ എട്ടാം നിലയിൽ നിന്നും പൈപ്പ് ലൈൻ വഴി ഊർന്നിറങ്ങി രക്ഷപ്പെടുവാൻ ശ്രമിച്ച യുവാവിന് നിലത്തു വീണ് ഗുരുതരമായി പരിക്കേറ്റു.
advertisement
കൊച്ചി നവോദയ ജംഗ്ഷനു സമീപമുള്ള ഫ്ലാറ്റിലായിരുന്നു സംഭവം. തൊടുപുഴ മുള്ളരിങ്ങാട് തേക്കിൻകാട്ടിൽ വീട്ടിൽ മറിയം (20), കോഴിക്കോട് ബാലുശ്ശേരി ചലിക്കണ്ടി വീട്ടിൽ ഷിനോ മെർവിൻ (28), കൊല്ലം ഓച്ചിറ സജന ഭവനിൽ റിജു (38), കായംകുളം ഭരണിക്കാട് ചെങ്ങള്ളിൽ അനീഷ് (25), കൊല്ലം കരുനാഗപ്പള്ളി കടത്തൂർ നജീബ് (40) എന്നിവരുടെ അറസ്റ്റാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരോടൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശി അതുൽ ആശുപത്രിയിൽ ചികിത്സയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്ന് ചാടിയപ്പോഴാണ് അതുലിന് ഗുരുതരമായി പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. പൊലീസിനെ കണ്ടു പൈപ്പ് വഴി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അതുൽ ഏതാനും നില പിന്നിട്ടെങ്കിലും താഴെയെത്തും മുമ്പ് പിടിവിട്ടു ആസ്ബറ്റോസ് ഷീറ്റിനു മുകളിലേക്ക് വീഴുകയായിരുന്നു.
advertisement
ഷീറ്റ് തകർന്നു തറയിൽ പതിച്ച അതുലിന്റെ കൈയ്ക്കും, നെഞ്ചിലുമാണ് പരിക്ക്. പൊലീസാണ് അതുലിനെ ആശുപത്രിയിൽ എത്തിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലാണ് അതുൽ ഇപ്പോഴുള്ളത്.
പ്രതികളിൽ നിന്ന് ഒരു ഗ്രാം എം. ഡി. എം. എ. യും ആറ് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്ളാറ്റിലായിരുന്നു സംഭവം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റിലെ എട്ടാം നിലയിലെ മുറിയിൽ ലഹരി മരുന്ന് ഉപയോഗം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഷാഡോ പോലീസും തൃക്കാക്കര പോലീസും പരിശോധനയ്ക്ക് എത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുതുവത്സരദിനത്തിൽ നൽകിയ കേക്കെടുത്ത് ഭാര്യ മുഖത്തേക്ക് എറിഞ്ഞു; ഭാര്യാ മാതാവിന്റെ തലയ്ക്കടിച്ച് യുവാവിന്റെ പ്രതികാരം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement