TRENDING:

ഞായറാഴ്ച കേരളം സന്ദർശിച്ച് ക്രിസ്ത്യൻ വീടുകളിൽ മോഷണം നടത്തുന്ന 'അതിഥി' പിടിയിൽ

Last Updated:

ആളൊഴിഞ്ഞ വീടുകൾ കണ്ടത്തി മോഷണം നടത്തി വീണ്ടും മടങ്ങുന്നതാണ് പ്രതിയുടെ രീതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഞായറാഴ്‌ചകളിൽ മധ്യതിരുവിതാംകൂറിൽ എത്തി ക്രിസ്‌ത്യൻ വീടുകളിൽ മോഷണം നടത്തുന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ. ഞായറാഴ്ച പുലർച്ചെ തീവണ്ടിയിൽ തമിഴ്‌നാട്ടിൽ നിന്ന് സംസ്ഥാനത്തെത്തും. വീട്ടുകാർ പള്ളിയിൽ പോകുന്ന തക്കം നോക്കി ക്രിസ്ത്യൻ വീടുകളിൽ കവർച്ച നടത്തും. തുടർന്ന് തീവണ്ടിയിൽതന്നെ മടങ്ങുന്ന കന്യാകുമാരി പത്മനാഭപുരം കട്ടുവിളൈ നെല്ലിയാർക്കോണം സ്റ്റീഫനെ (38) യാണ് പോലീസ് അറസ്റ്റു ചെയ്തത്.
News18
News18
advertisement

എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തി സ്കൂട്ടർ എടുത്ത് കറങ്ങിനടക്കും. ആളൊഴിഞ്ഞ വീടുകൾ കണ്ടത്തി മോഷണം നടത്തി വീണ്ടും മടങ്ങുന്നതാണ് പ്രതിയുടെ രീതി. അയർക്കുന്നത്ത് 2025 ഒക്ടോബർ 19-ന് അടുക്കള വാതിൽ തകർത്ത് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. അയർക്കുന്നം കൊങ്ങാണ്ടൂർ കല്ലിട്ടനട പോളയ്ക്കൽ വീട്ടിൽ നിന്ന് 28,000 രൂപയും, 10 പവൻ സ്വർണാഭരണങ്ങളുമാണ് മോഷ്ടിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതി തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷ്ടിച്ചാണ് കവർച്ച നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടത്തി. കവർച്ച നടത്തിയശേഷം സ്കൂട്ടർ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ച ശേഷം ചെന്നൈയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. മുമ്പ് കത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ സ്റ്റീഫനെ തമിഴ്നാട് പോലീസ് വെടിവെച്ച് പിടികൂടിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഞായറാഴ്ച കേരളം സന്ദർശിച്ച് ക്രിസ്ത്യൻ വീടുകളിൽ മോഷണം നടത്തുന്ന 'അതിഥി' പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories