TRENDING:

പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി 21 വർഷങ്ങൾക്ക് ശേഷം ജയിലിൽ തിരിച്ചെത്തി

Last Updated:

മകളുടെ ഭർത്താവിനെയും കൂട്ടി ഇയാൾ ജയിലിൽ എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി 21 വർഷങ്ങൾക്ക് ശേഷം ജയിലിൽ തിരിച്ചെത്തി. ഇടുക്കി സ്വദേശി തങ്കച്ചൻ(60) ആണ് രണ്ടു പതിറ്റാണ്ടിനു ശേഷം ജയിലിലേക്ക് തിരിച്ചെത്തിയത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം.
Karimannoor Murder Case Accused Back Behind Bars after 20 Years
Karimannoor Murder Case Accused Back Behind Bars after 20 Years
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1997-ല്‍ നടന്ന തൊടുപ്പുഴ കരിമണ്ണൂർ കൊലക്കേസ്സിലെ പ്രതിയാണ് ഇയാൾ. കോടതി ശിക്ഷിച്ചതിനെ തുടർന്ന് 2000-ത്തില്‍ ജയിലിൽ എത്തുകയായിരുന്നു. ഇതിനു പിന്നാലെ 2003ൽ 30 ദിവസത്തെ പരോളിൽ പുറത്തിറങ്ങുകയായിരുന്നു. എന്നാൽ തിരികെ എത്തിയില്ല. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്യസംസ്ഥാനങ്ങളിൽ വരെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ യാതൊരു തരത്തിലുള്ള സൂചനയും ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് പ്രതി നേരിട്ടെത്തിയത്. മകളുടെ ഭർത്താവിനെയും കൂട്ടി ഇയാൾ ജയിലിൽ എത്തിയത്. വയനാട്ടിൽ എസ്റ്റേറ്റുകളിൽ ജോലി ചെയ്യുകയായിരുന്നു എന്നാണ് പ്രതി മൊഴി നൽകിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി 21 വർഷങ്ങൾക്ക് ശേഷം ജയിലിൽ തിരിച്ചെത്തി
Open in App
Home
Video
Impact Shorts
Web Stories