കഴിഞ്ഞ മാർച്ചിൽ 'ജിം സന്തോഷ്' എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു അതുൽ. ഈ കൊലപാതകത്തോടുള്ള പകയാണ് അതുലിന്റെ ജീവനെടുത്തതെന്നാണ് പ്രാഥമിക നിഗമനം. കാപ്പ കേസുകളിൽ ഉൾപ്പെടെ പ്രതിയായിരുന്ന അതുൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുമ്പോഴാണ് പുതിയകാവിൽ വെച്ച് ആക്രമിക്കപ്പെട്ടത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കാർ അതുൽ സഞ്ചരിച്ച വാഹനത്തിലിടിച്ച് വീഴ്ത്തിയ ശേഷം, പുറത്തേക്കിട്ട് ക്രൂരമായി വെട്ടുകയായിരുന്നു. ഇടുപ്പിനും കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റ അതുൽ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ജാമ്യത്തിലിറങ്ങിയ അതുലിന് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. എന്നാൽ ഇത് തടയാൻ കഴിഞ്ഞില്ലെന്നത് വലിയ ചർച്ചയായിട്ടുണ്ട്. പിടിയിലായ പ്രതികളെ കൊല്ലം പോലീസിന് കൈമാറി. കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ പ്രതികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും കൃത്യത്തിന് പിന്നിൽ മറ്റു ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്നും അറിയാൻ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
advertisement
