TRENDING:

കാസർകോട് കൊലപാതകം; കൂട്ടആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ അവസാന നിമിഷം വരെ ആൽബിന്റെ ശ്രമം

Last Updated:

തെളിവുകള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോൾ മാത്രമാണ് ആൽബിൻ കുറ്റ സമ്മതം നടത്തിയത് .

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ് : ബളാലിൽ സഹോദരിയെ ഐസ്‌ക്രീമില്‍ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആല്‍ബിന്‍ സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ അവസാന നിമിഷം വരെ ശ്രമം നടത്തിയതായി പൊലീസ്. ഒടുവിൽ തെളിവുകള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോൾ മാത്രമാണ് കുറ്റസമ്മതം നടത്തിയത് . ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പിനൊടുവിലായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.
advertisement

അതേസമയം സ്ഥിരമായി പോണ്‍ ചിത്രങ്ങള്‍ കാണുകയും സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി ചാറ്റുചെയ്യുകയുമാണ് ആല്‍ബിന്റെ പ്രധാന വിനോദം. പിതാവ് വാങ്ങികൊടുത്ത മൊബൈലില്‍ നിറയെ അശ്ലീല ചിത്രങ്ങളായിരുന്നു. വാട്സ്ആപ്പിലെ പ്രൊഫൈലില്‍ വിഷത്തിന്റെ ചിത്രം കൊടുത്തതും പൊലീസിന് സംശയത്തിന് ഇടം നല്‍കി.

വാട്സ്ആപ്പില്‍ ചാറ്റ് ചെയ്തവരിലേറെയും സ്ത്രീകളാണ്. അതേസമയം താന്‍ ഒറ്റക്കാണ് ആസൂത്രണം നടത്തിയതെന്നാണ് ആല്‍ബിന്റെ മൊഴി. എന്നാൽ  ഇത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. കാമുകിക്ക് കൊലപാതകത്തേപ്പറ്റി അറിയാമോയെന്ന് വ്യക്തമല്ലെന്നാണ്  പ്രതിയുടെ മൊഴി. കൂട്ട ആത്മഹത്യയെന്ന് വരുത്താന്‍ അവസാന നിമിഷം വരെ ശ്രമം നടത്തിയിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് മരണപ്പെട്ടത്.

advertisement

മൂന്നുപേരും ഒറ്റദിവസം മരണപ്പെടുമെന്നായിരുന്നു കണക്കുകൂട്ടൽ. പെണ്‍കുട്ടിയുടെ മരണശേഷം പൊലീസ് രഹസ്യമായി തന്നെ ആല്‍ബിനെ നിരീക്ഷിച്ചിരുന്നു. കുട്ടിയുടെ മരണ ശേഷം അന്നു വൈകീട്ട് തന്നെ പൊലീസ് വീട് സീല്‍ ചെയ്തിരുന്നു. ഇതിനിടയിൽ ആല്‍ബില്‍ ഫ്രിഡ്ജില്‍ ബാക്കിയുണ്ടായിരുന്ന ഐസ്‌ക്രീം എടുത്തുകളഞ്ഞ് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.

കൊലപാതകം ആസൂത്രണം ചെയ്ത മൊബൈൽഫോൺ തന്നെയായിരുന്നു പിടിക്കപ്പെടാനുള്ള തെളിവായി പിന്നീട് മാറിയത്. ഫോണിലെ ഗൂഗിള്‍ ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് പൊലീസ് ഞെട്ടിയത്. എലിവിഷം  കഴിച്ച് മനുഷ്യന്‍ മരണപ്പെടണമെങ്കില്‍ ഏതുതരം ആഹാരത്തില്‍ ചേര്‍ത്തു നല്‍കാമെന്നതിനെ കുറിച്ചും പഠനം നടത്തിയിരുന്നു.

advertisement

കോടതിയി‍ൽ ഹാജരാക്കിയപ്പോഴും ആല്‍ബിന് യാതൊരു മനഃസ്താപവുമില്ലായിരുന്നു.14 ദിവസത്തേക്കാണ് ആല്‍ബിനെ  റിമാൻഡ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി

പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർകോട് കൊലപാതകം; കൂട്ടആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ അവസാന നിമിഷം വരെ ആൽബിന്റെ ശ്രമം
Open in App
Home
Video
Impact Shorts
Web Stories