ഇയാള്‍ കുറച്ചുനാളായി ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) നിരീക്ഷണത്തിലായിരുന്നു. കോട്ടയം താഴത്തങ്ങാടി സ്വദേശിയായ റിജുമോന്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിൽ
നിരോധിത സംഘടനകളിൽ പെട്ടവരെ എടിഎസ് നിരീക്ഷിച്ച വിവരങ്ങൾ ആ സംഘടനയിലെ പ്രമുഖരുമായി പങ്കു വെച്ചു എന്നതിന് തെളിവ് ലഭിച്ചിരുന്നു.തുടർന്ന് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ എന്‍ ഐ എ കേരള പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
advertisement
Also Read- മിമിക്രിക്കാരിൽ നിന്ന് കൈക്കൂലി വാങ്ങി ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നഗരസഭ ജീവനക്കാരൻ വിജിലൻസ് പിടിയിൽ
ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് സംഘപരിവാർ പ്രവര്‍ത്തകരുടെ വിശദ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾക്ക് ചോര്‍ത്തി നല്‍കിയതിന് സിവിൽ പൊലീസ് ഓഫീസർ പി കെ അനസിനെ കഴിഞ്ഞ ഫെബ്രുവരിയിൽ കേരളാ പൊലീസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.