advertisement

മകനെയും പേരക്കുട്ടിയെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം വിഷം കഴിച്ച് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

Last Updated:

കഴിഞ്ഞ 14നാണ് ഇയാൾ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീയിട്ടത്. തുടർന്ന് മകൻ ജോജി (38), പേരക്കുട്ടി ടേണ്ടുൽക്കർ (12) എന്നിവർ മരിക്കുകയും മരുമകൾ ലിജിക്ക് (32) ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു

ജോൺസൺ
ജോൺസൺ
തൃശൂർ മണ്ണുത്തിയിൽ മകനെയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൊട്ടേക്കാടൻ ജോൺസൺ (68) ആണ് മരിച്ചത്. വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതിനെത്തുടർന്നു ഇയാൾ ഗവ. മെഡിക്കൽ കോളേജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ 14നാണ് ഇയാൾ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീയിട്ടത്. തുടർന്ന് മകൻ ജോജി (38), പേരക്കുട്ടി ടേണ്ടുൽക്കർ (12) എന്നിവർ മരിക്കുകയും മരുമകൾ ലിജിക്ക് (32) ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. കുടുംബം ഉറങ്ങിക്കിടന്നിരുന്ന മുറിയിലേക്ക് ജനാല വഴി ജോൺസൺ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. കുടുംബപ്രശ്നമായ ക്രൂരകൊലപാതകത്തിന് കാരണമായത്.
advertisement
Also Read- തൃശൂരിൽ മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്; ശേഷം ജീവനൊടുക്കാൻ ശ്രമം
സംഭവത്തിന് ശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച് അവശനിലയിൽ ജോണ‍സനെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകനെയും പേരക്കുട്ടിയെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം വിഷം കഴിച്ച് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement