TRENDING:

യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി

Last Updated:

തനിക്കൊരു കുഞ്ഞുണ്ടെന്നായിരുന്നു ആ യുവതി അവസാനമായി കരഞ്ഞു പറഞ്ഞതെന്നാണ് ബഹളം കേട്ടെത്തിയ സഹപ്രവർത്തകർ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂയോർക്ക്: യുഎസിൽ കോട്ടയം സ്വദേശിയായ മലയാളി നഴ്സിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത് ദാമ്പത്യ പ്രശ്നങ്ങളാണെന്ന് സൂചന. സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിലെ ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റൽ നഴ്സായ മെറിൻ ജോയി (28) ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചാണ് ഭർത്താവിന്‍റെ ആക്രമണത്തിനിരയായത്. യുവതിയെ പതിനേഴ് തവണയാണ് ഇയാൾ കുത്തിയത്. നിലത്തു വീണ് പിടഞ്ഞ മെറിന്‍റെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുകയും ചെയ്തു.
advertisement

കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട മെറിന്‍റെ ഭർത്താവ് ഫിലിപ്പ് മാത്യുവിനെ (34) പൊലീസ് വൈകാതെ അറസ്റ്റ് ചെയ്തു. കൊലപാതക ശേഷം കടന്നു കളഞ്ഞ ഇയാൾ കത്തി കൊണ്ട് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. നിലവിൽ ചികിത്സയിൽ തുടരുന്ന ഫിലിപ്പിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

You may also like:PLUS ONE ADMISSION 2020| പ്ലസ് വൺ പ്രവേശനം: ഇന്ന് വൈകിട്ട് അഞ്ചുമുതൽ ഓൺലൈനായി അപേക്ഷിക്കാം [NEWS]കോട്ടയം സ്വദേശിനിയായ യുവതിയെ യുഎസിൽ കുത്തിക്കൊന്ന് വാഹനം കയറ്റി ഇറക്കി; ഭർത്താവ് അറസ്റ്റിൽ [NEWS] മകനെ മാസങ്ങൾക്ക് മുൻപ് കാറപകടത്തിൽ നഷ്ടമായി; ദുഃഖത്തിനിടയിലും ദുബായിൽ കുടുങ്ങിയ 61 പേർക്ക് രക്ഷകനായി പിതാവ് [PHOTO]

advertisement

മെറിനും ഭർത്താവും കുറച്ചു നാളുകളായി അകന്നു കഴിയുകയായിരുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഇപ്പോൾ ജോലി ചെയ്യുന്ന കോറൽ സ്പ്രിങ്സിൽ നിന്ന് മറ്റൊരിടത്തേക്ക് മാറിപ്പോകാൻ മെറിൻ തീരുമാനിച്ചിരുന്നു. ജോലിയിൽ നിന്ന് പിരിയാനായി നോട്ടീസും നൽകിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഫ്ലോറിഡയിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് താമസിക്കാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തി കാത്തിരിക്കവെയാണ് കൊലക്കത്തിയുമായി ഭർത്താവ് എത്തിയത്.

മെറിന്‍റെ കരച്ചിൽ കേട്ട് ഓടി എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തനിക്കൊരു കുഞ്ഞുണ്ടെന്നായിരുന്നു ആ യുവതി അവസാനമായി കരഞ്ഞു പറഞ്ഞതെന്നാണ് ബഹളം കേട്ടെത്തിയ സഹപ്രവർത്തകർ പറയുന്നത്. ഇവരിലൊരാളാണ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച മാത്യുവിന്‍റെ വാഹനത്തിന്‍റെ ചിത്രം പകർത്തിയത്. ഈ ചിത്രം വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയതും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ രണ്ട് വർഷമായി ബ്രോവാർഡ് ആശുപത്രിയിൽ ജോലി ചെയ്യുകയാണ് മെറിൻ. ഈ വേർപാടിൽ ഹൃദയം തകരുന്ന വേദനയുണ്ടെന്നാണ് ആശുപത്രി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചത്. 'അവർ ഞങ്ങളുടെ കുടുംബാംഗമായിരുന്നു.. ഈ നിമിഷത്തെ വേദന വിവരിക്കാനാകില്ല.. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുന്നു' അനുശോചന കുറിപ്പിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി
Open in App
Home
Video
Impact Shorts
Web Stories