കോട്ടയം സ്വദേശിനിയായ യുവതിയെ യുഎസിൽ കുത്തിക്കൊന്ന് വാഹനം കയറ്റി ഇറക്കി; ഭർത്താവ് അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റൽ നഴ്സാണ് കൊല്ലപ്പെട്ട മെറിൻ
ഫ്ലോറിഡ: കോട്ടയം സ്വദേശിനിയായ നഴ്സ് യുഎസിൽ കുത്തേറ്റ് മരിച്ചു. മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് മരിച്ചത്. സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റൽ നഴ്സാണ് മെറിൻ. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പാർക്കിംഗ് ഗൗണ്ടില്‍ വച്ചാണ് ആക്രമണം നടന്നത്. പതിനേഴ് തവണയാണ് മെറിന് കുത്തേറ്റത്. കുത്തേറ്റ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയതായും റിപ്പോർട്ടുണ്ട്.
You may also like:കോവിഡ് നിയന്ത്രണങ്ങൾ കൊലയാളിയാകുന്നു; വിശപ്പ് കാരണം ഓരോ മാസവും മരിക്കുന്നത് 10,000 കുട്ടികളെന്ന് യു.എൻ [NEWS]സ്ത്രീ ശക്തി SS-220 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] 'എന്റെ ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് അറിയാം; സെക്രട്ടറി സ്ഥാനത്തിരുന്ന് പറയുന്നത് പച്ച വർഗീയത' [NEWS]
സംഭവത്തിൽ മെറിന്‍റെ ഭർത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ താമസ സ്ഥലത്തു നിന്നുമാണ് പിടികൂടിയത്. ഇരുവരും തമ്മിൽ കുറച്ചു കാലമായി അകന്നു കഴിയുകയായിരുന്നു. രണ്ട് വയസുള്ള മകളുണ്ട്.
Location :
First Published :
July 29, 2020 7:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയം സ്വദേശിനിയായ യുവതിയെ യുഎസിൽ കുത്തിക്കൊന്ന് വാഹനം കയറ്റി ഇറക്കി; ഭർത്താവ് അറസ്റ്റിൽ


