TRENDING:

ജയിലിൽ പോകാനുള്ള കൊതി മൂത്ത് മാല മോഷ്ടിച്ചു; കെഎസ്ആർടിസി ബസ് വരെ കടത്തിയ 'അച്ചായി ഷാജി'

Last Updated:

ജയിലിൽ പോകാനുള്ള ഇയാളുടെ ആഗ്രഹം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവവുമുണ്ട്. 2022-ൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഷാജി ആവശ്യപ്പെട്ടു

advertisement
കോട്ടയം: എല്ലാ കള്ളന്മാരും മോഷണം നടത്തുന്നത് പണമുണ്ടാക്കാനാണെന്ന് കരുതിയെങ്കിൽ തെറ്റി; ഈ കള്ളന് ലക്ഷ്യം ജയിലിലെ 'സുഖവാസം' മാത്രമാണ്. കാഞ്ഞിരപ്പള്ളിയിൽ പത്തുവയസുകാരന്റെ മാല പൊട്ടിച്ച കേസിൽ പിടിയിലായ ചിറ്റാർ മണക്കയം സ്വദേശി ഷാജി തോമസ് എന്ന അച്ചായി ഷാജിയുടെ ക്രിമിനൽ ചരിത്രം കണ്ട് പോലീസ് പോലും മൂക്കത്ത് വിരൽ വെച്ചുപോയി.
അച്ചായി ഷാജി
അച്ചായി ഷാജി
advertisement

മാല മോഷണം ജയിലിലേക്ക് പോകാൻ?

ഏപ്രിൽ ഒന്നിനാണ് കാളകെട്ടി ആലുരുമ്പു റോഡിൽ സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മാല ഷാജി കവർന്നത്. സാധാരണ കള്ളന്മാരിൽ നിന്ന് വ്യത്യസ്തമായി, തന്നെ എത്രയും വേഗം ജയിലിലടയ്ക്കണം എന്നതാണ് ഇയാളുടെ പ്രധാന ആവശ്യം. പുറത്ത് ജീവിക്കുന്നതിനേക്കാൾ സൗകര്യം ജയിലിലാണെന്നാണ് ഇയാളുടെ വാദം.

കെഎസ്ആർടിസി ബസും സ്‌കൂൾ ബസും വരെ കടത്തി!

വലിയ വാഹനങ്ങൾ ഓടിക്കാനുള്ള ഷാജിയുടെ കഴിവും താൽപ്പര്യവുമാണ് അവ മോഷ്ടിക്കാൻ ഇയാളെ പ്രേരിപ്പിക്കുന്നത്. 2024-ൽ പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുലർച്ചെ 3.30-ന് റാന്നി - ചിറ്റാർ റൂട്ടിലോടുന്ന ബസുമായി ഇയാൾ കടന്നു. കുമ്പനാട് ഭാഗത്ത് ബസ് ഉപേക്ഷിച്ച ശേഷം ഇയാൾ നൽകിയ മൊഴി, "വീട്ടിൽ പോകാൻ വണ്ടിയൊന്നും കണ്ടില്ല, അതുകൊണ്ട് കെഎസ്ആർടിസി ബസ് എടുത്തു" എന്നായിരുന്നു.

advertisement

തിരുവല്ലയിൽ നിന്ന് ഒരു സ്വകാര്യ ബസും ഇയാൾ കടത്തിയിട്ടുണ്ട്. മുൻപ് ബസ് ജീവനക്കാരനായിരുന്ന ഷാജിക്ക് ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുണ്ട്.

പോലീസ് സ്റ്റേഷൻ തല്ലിതകർത്തു

ജയിലിൽ പോകാനുള്ള ഇയാളുടെ ആഗ്രഹം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവവുമുണ്ട്. 2022-ൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഷാജി ആവശ്യപ്പെട്ടു. പോലീസ് ഇത് വിസമ്മതിച്ചതോടെ സ്റ്റേഷനിലെ സ്‌കാനറും കസേരകളും തല്ലിത്തകർക്കുകയും പോലീസ് ജീപ്പിന് കല്ലെറിയുകയും ചെയ്താണ് ഇയാൾ ജയിൽ ഉറപ്പാക്കിയത്.

advertisement

ക്രിമിനൽ പശ്ചാത്തലം

ലഹരി മരുന്നിന് അടിമയായ ഷാജിയുടെ പേരിൽ നിലവിൽ 25-ഓളം കേസുകളുണ്ട്. ക്രിമിനൽ പശ്ചാത്തലവും മയക്കുമരുന്ന് ഇടപാടുകളും ഇയാളുടെ സ്ഥിരം പരിപാടിയാണ്. ഒടുവിൽ മാല മോഷണക്കേസിൽ കോടതിയിൽ ഹാജരാക്കിയ ഷാജിയെ അയാളുടെ ആഗ്രഹം പോലെ തന്നെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Erumely police were left baffled after arresting a serial offender whose primary motivation for committing crimes is his desire to live in jail. Shaji Thomas, also known as 'Achayi Shaji,' from Chittar, was recently apprehended for snatching a gold chain from a 10-year-old child playing on a bicycle in Kanjirappally.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ജയിലിൽ പോകാനുള്ള കൊതി മൂത്ത് മാല മോഷ്ടിച്ചു; കെഎസ്ആർടിസി ബസ് വരെ കടത്തിയ 'അച്ചായി ഷാജി'
Open in App
Home
Video
Impact Shorts
Web Stories