ഇതും വായിക്കുക: വീട്ടിൽ അമ്മമാത്രമെന്ന് പൾസർ സുനി; നിരപരാധിയെന്ന് മാർട്ടിൻ; കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന് വിജീഷ്; കോടതിയിൽ പ്രതികൾ
വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയിൽ ഇളവു വേണമെന്ന് ഒന്നാം പ്രതി പൾസർ സുനി കോടതിയിൽ പറഞ്ഞു. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ട്. തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നും രണ്ടാം പ്രതി മാർട്ടിൻ പറഞ്ഞു.
ദിലീപിന്റെ പാസ്പോർട്ട് വിട്ടുകിട്ടണമെന്ന അഭിഭാഷകന്റെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ ഇത് ജാമ്യവ്യവസ്ഥയുടെ ഭാഗമല്ലേ എന്ന് കോടതി ചോദിച്ചു. തുടർന്ന് ഹർജി 18ന് പരിഗണിക്കാൻ തീരുമാനിച്ചു.
advertisement
ഇതും വായിക്കുക: ഭൂതവും ഭാവിയും ചികഞ്ഞോളൂ; കോടതിയിൽ അച്ചടക്കം പാലിക്കണം; നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയുടെ മുന്നറിയിപ്പ്
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എൻ എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ.
