വീട്ടിൽ അമ്മമാത്രമെന്ന് പൾസർ സുനി; നിരപരാധിയെന്ന് ‌ മാർട്ടിൻ; കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന് വിജീഷ്; കോടതിയിൽ പ്രതികൾ

Last Updated:

ശിക്ഷാ വിധി പ്രഖ്യാപിക്കുംമുൻപുള്ള വാദം കേൾക്കൽ തുടങ്ങി

പൾസർ സുനി
പൾസർ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി പുറപ്പെടുവിക്കുന്നതിന് മുൻപേ കോടതിയിൽ വാദം തുടങ്ങി. വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്ന് ഒന്നാം പ്രതി പൾസർ സുനി കോടതിയോട് പറഞ്ഞു.
രണ്ടാം പ്രതി മാർട്ടിൻ‌ തെറ്റ് ചെയ്തിട്ടില്ലാണ് കരഞ്ഞുകൊണ്ട് പറഞ്ഞത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ അഞ്ചര വർഷം ജയിലിൽ കിടന്നു. രോഗികളായ മാതാപിതാക്കൾ ഉണ്ട്. ഒരു പെറ്റി കേസ് പോലും മുൻപ് തനിക്കെതിരെ ഉണ്ടായിട്ടില്ല- മാർട്ടിൻ പറഞ്ഞു.
മൂന്നാം പ്രതി മണികണ്ഠൻ പറഞ്ഞത്- മറ്റ് പ്രതികളുമായി ഒന്നും ആലോചിട്ടില്ല. മനസറിഞ്ഞു ഒന്നും ചെയ്തിട്ടില്ല. ഭാര്യയും രണ്ടുമക്കളും മാത്രമാണുള്ളത്. താൻ മാത്രമാണ് ആശ്രയം. തന്നോടും കുടുംബത്തോടും കോടതിക്ക് കനിവ് തോന്നണം.
നാലാം പ്രതി വിജീഷ്- നാട് തലശേരിയാണ്. കണ്ണൂർ ജയിലിലേക്ക് അയക്കണം.
advertisement
അഞ്ചാം പ്രതി സലിം- ഒരു തെറ്റും ചെയ്തിട്ടില്ല. ഭാര്യയും ഒരു വയസുള്ള പെൺകുട്ടിയുമുണ്ട്
ആറാം പ്രതി പ്രദീപ് - കോടതിയിൽ കരഞ്ഞു.
ഭൂതവും ഭാവിയും ചികഞ്ഞോളൂ; കോടതിയിൽ അച്ചടക്കം പാലിക്കണം- ജഡ്ജി
നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി പരിഗണിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി ജഡ്ജി ഹണി എം വർ‌ഗീസ്. തന്റെ ഭൂതവും ഭാവിയും ചികഞ്ഞോളൂവെന്നും എന്നാൽ കോടതിക്കുള്ളിൽ അച്ചടക്കം പാലിക്കണമെന്നും മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ജഡ്ജി മുന്നറിയപ്പ് നൽ‌കി. എറണാകുളം പ്രിൻസിപ്പൽസ് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
advertisement
ഡിസംബർ 8ന് കോടതിവിധിക്ക് വിന്നാലെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ജഡ്ജി ഹണി എം വർഗീസിനെതിരെ വ്യക്തിഹത്യയും സൈബർ ആക്രമണവുമുണ്ടായി. മാനവീയം വീഥിയിലടക്കം അതിജീവിതക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മകൾ നടന്നു. ജഡ്ജിയുടെ വ്യക്തിജീവിതത്തെകുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട്ടിൽ അമ്മമാത്രമെന്ന് പൾസർ സുനി; നിരപരാധിയെന്ന് ‌ മാർട്ടിൻ; കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന് വിജീഷ്; കോടതിയിൽ പ്രതികൾ
Next Article
advertisement
പുതിയ തൊഴില്‍ നിയമം വരുമ്പോൾ കൈയിൽ കിട്ടുന്ന ശമ്പളം കുറയുമോ?
പുതിയ തൊഴില്‍ നിയമം വരുമ്പോൾ കൈയിൽ കിട്ടുന്ന ശമ്പളം കുറയുമോ?
  • പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രകാരം 15,000 രൂപയുടെ അടിസ്ഥാന വേതന പരിധിക്ക് മുകളില്‍ പിഎഫ് ഓപ്ഷണലാണ്

  • പിഎഫ് വിഹിതം നിയമപരമായ പരിധിയില്‍ മാത്രമേ നിര്‍ബന്ധിതമാവൂ, ശമ്പളത്തില്‍ കുറവ് വരില്ല

  • പുതിയ നിയമങ്ങള്‍ പ്രകാരം കമ്പനികള്‍ ജീവനക്കാരുടെ സിടിസി ഘടന പുനഃക്രമീകരിക്കേണ്ടതുണ്ട്

View All
advertisement