TRENDING:

ഓണം സ്പെഷലായി ഇറക്കാൻ വച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ

Last Updated:

പ്രതി കടയ്ക്കലിലെ വാടക വീട്ടിലേക്ക് നടന്നു പോകുന്ന വഴി പോലീസ് പരിശോധന കണ്ടു. ഓടി രക്ഷപെടാൻ ശ്രമിക്കുന്ന പ്രതിയെ പോലിസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം കടയ്ക്കലിൽ നിരവധി കഞ്ചാവ് കേസിലെ പ്രതി ഒന്നേകാൽ കിലോ കഞ്ചാവുമായി റൂറൽ ഡാൻസാഫിന്റെ പിടിയിലായി. ചിതറ കിഴക്കുംഭാഗം സ്വദേശി അച്ചു എന്നറിയപ്പെടുന്ന വിപിൻ ദാസാണ് പിടിയിലായത്. ഓണവിപണി ലക്ഷ്യം വെച്ച് വ്യാപകമായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കേരളത്തിലെത്താൻ സാധ്യത ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിപിൻ ദാസ് പിടിയിലായത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കഴിഞ്ഞ ദിവസം ചിങ്ങോലിയിൽ ബസ്സിറങ്ങിയ പ്രതി കടയ്ക്കലിലെ വാടക വീട്ടിലേക്ക് നടന്നു പോകുന്ന വഴി പോലീസ് പരിശോധന കണ്ടു. ഓടി രക്ഷപെടാൻ ശ്രമിക്കുന്ന പ്രതിയെ പോലിസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന മുഷിഞ്ഞ കവർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

കൊല്ലം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാൻസാഫ് എസ്ഐയുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഇയാളെ രണ്ടര കിലോ കഞ്ചാവുമായി ഡാൻസാഫ് എസ്ഐ ജ്യോതിഷ് ചിറവൂർ പിടികൂടിയിരുന്നു.

advertisement

റിമാൻഡ് കലാവാധിക്ക് ശേഷം പുറത്തിറങ്ങിയ ഇയാൾ വീണ്ടും കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു. പോലീസ് നിരീക്ഷണത്തിലായിരുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Summary: Cannabis weighing a half-and-a-kilo seized from Kadakkal in Kollam. Vipin Das aka Achu landed the net of DANSAF team. The officials acted upon a tip off regarding the chances for massive supply of cannabis during Onam season. The tip off was received to the Kollam Rural SP

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓണം സ്പെഷലായി ഇറക്കാൻ വച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories