TRENDING:

വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലെ കൊല്ലത്ത് MDMA എങ്ങനെ വരുന്നു? ജാഗരൂകരായി പോലീസ്

Last Updated:

കൊല്ലത്ത് ലഹരി ഉപയോഗവും, വിൽപ്പനയും വ്യാപകമായ സാഹചര്യത്തിൽ പരിശോധന കർശനമാക്കി പോലീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലത്ത് (Kollam) ലഹരി ഉപയോഗവും, വിൽപ്പനയും വ്യാപകമായ സാഹചര്യത്തിൽ പരിശോധന കർശനമാക്കി പോലീസ്. വിദേശ രാജ്യങ്ങളിൽ നിന്ന് പോലും MDMA കൊല്ലത്തെ മൊത്തം വിതരണക്കാരിലേക്ക് എത്തിക്കാൻ വിദേശികൾക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. കേരളത്തിലേക്ക് MDMA എത്തിക്കുന്നതിൽ മുഖ്യകണ്ണിയായ നൈജീരിയൻ യുവാവിനെ കഴിഞ്ഞ ദിവസം കൊല്ലം ഇരവിപുരം പോലീസ് പിടികൂടി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിലെത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ കിരൺ നാരായണൻ്റെ നിർദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും മാർച്ച് 25 ന് ഡൽഹിയിൽ എത്തി.

Also read: യുവതി എസ്ഐയുടെ മൂക്കിടിച്ച് തകർത്തു; പൊലീസുകാരെ അടിക്കുകയും കടിക്കുകയും ചെയ്തു; വാഹനപരിശോധനയ്ക്കിടെ നേപ്പാൾ സ്വദേശികളുടെ ആക്രമണം

advertisement

അവിടെ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്ബെദോ സോളമനെ പിടികൂടിയത്. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് നിഗമനം. സോളമനെ വിശദമായി ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The police intensified investigation into the availability, spread and sales of MDMA in Kollam. The cops managed to nab a Nigerian native, suspected kingpin involved in the distribution of MDMA in the state. A 29-year-old was taken into custody from Delhi

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലെ കൊല്ലത്ത് MDMA എങ്ങനെ വരുന്നു? ജാഗരൂകരായി പോലീസ്
Open in App
Home
Video
Impact Shorts
Web Stories