യുവതി എസ്ഐയുടെ മൂക്കിടിച്ച് തകർത്തു; പൊലീസുകാരെ അടിക്കുകയും കടിക്കുകയും ചെയ്തു; വാഹനപരിശോധനയ്ക്കിടെ നേപ്പാൾ സ്വദേശികളുടെ ആക്രമണം

Last Updated:

മൊബൈൽ ഫോൺ പരിശോധിക്കുമ്പോൾ സ്ത്രീ എസ്ഐയുടെ മൂക്കിനിടിക്കുകയായിരുന്നു

News18
News18
അങ്കമാലി അയ്യമ്പുഴയിൽ വാഹനപരിശോധനയ്ക്കിടെ യുവതിയും യുവാവും പൊലീസിനെ ആക്രമിച്ചു. നേപ്പാൾ സ്വദേശികളായ ​ഗീത, സുമൻ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ഇവർ പോലീസ് ഉദ്യോ​ഗസ്ഥരെ മർദിക്കുകയും കടിക്കുകയും ചെയ്തു. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു.
വാഹനപരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ വന്ന സ്ത്രീയേയും പുരുഷനേയും പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുമ്പോൾ സ്ത്രീ എസ്ഐയുടെ മൂക്കിനിടിക്കുകയായിരുന്നു. കയ്യാങ്കളിയായതോടെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ജീപ്പിൽ കയറ്റി. എന്നാൽ രണ്ടുപേരുടേയും പരാക്രമം അവിടംകൊണ്ടും തീർന്നില്ല.
advertisement
ഇരുവരുമായി പൊലീസ് വാഹനം നീങ്ങിത്തുടങ്ങുമ്പോൾ ഇവർ ഇതിനുള്ളിലുണ്ടായിരുന്ന മറ്റുപൊലീസുകാരെ മാന്തുകയും കടിക്കുകയും ചെയ്തു. കൂടാതെ ജീപ്പിനുള്ളിൽനിന്ന് ചാടാനും ശ്രമിച്ചു. കൂടുതൽ പൊലീസെത്തിയശേഷം രണ്ടുപേരേയും ആശുപത്രിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതി എസ്ഐയുടെ മൂക്കിടിച്ച് തകർത്തു; പൊലീസുകാരെ അടിക്കുകയും കടിക്കുകയും ചെയ്തു; വാഹനപരിശോധനയ്ക്കിടെ നേപ്പാൾ സ്വദേശികളുടെ ആക്രമണം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement