അയ്മനം കുടയംപടി സ്വദേശി കെ സി ബിനു (50) ബാങ്കിന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണു കുടുംബത്തിന്റെ പരാതി. കുടിശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് ബിനുവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹവുമായി ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് കുടുംബത്തിന്റെ നിലപാട്.
Also Read – പയ്യന്നൂരില്‍ നഗരസഭ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍
advertisement
ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ലെന്നും വീട്ടിൽവന്ന് അപമാനിക്കരുതെന്ന് അഭ്യർത്ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്നും ബിനുവിന്റെ ഭാര്യ ആരോപിച്ചു. ബാങ്ക് മാനേജരാണ് ബിനുവിനെ ഭീഷണിപ്പെടുത്തിയതെന്ന് മകളും വെളിപ്പെടുത്തി.
എന്നാൽ ബന്ധുക്കളുടെ ആരോപണം ബാങ്ക് മാനേജർ നിഷേധിച്ചു. ഈ മാസം 13ന് തന്നെ ബിനു ലോൺ മുഴുവൻ അടച്ചു തീർത്തതായി ബാങ്ക് മാനേജർ പ്രദീപ് പറഞ്ഞു.. ബിനുവിന്റെ ആത്മഹത്യക്ക് ലോണുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും പ്രദീപ് ന്യൂസ് 18നോട് പറഞ്ഞു.