പയ്യന്നൂരില്‍ നഗരസഭ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഓഫിസിന് മുന്നിലെ റോഡില്‍ കാര്‍ നിര്‍ത്തി, പരാതിക്കാരനെ അകത്ത് ഇരുത്തി പണം വാങ്ങുകയായിരുന്നു.
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെയിൽ പയ്യന്നൂര്‍ നഗരസഭ ജീവനക്കാരൻ വിജിലന്‍സ് പിടിയിൽ. നഗരസഭ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ പറശിനിക്കടവ് തവളപ്പാറ ദേവ ദര്‍ശനില്‍ സി ബിജുവാണ് പിടിയിലാക്കുന്നത്. പരാതിക്കാരനിൽ നിന്ന് ഇയാള്‍ 25,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സ് പറയുന്നത്.
ഓഫിസിന് മുന്നിലെ റോഡില്‍ കാര്‍ നിര്‍ത്തി, പരാതിക്കാരനെ അകത്ത് ഇരുത്തി പണം വാങ്ങുകയായിരുന്നു. പരാതിക്കാരന്‍ കാറില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
Location :
Kannur,Kannur,Kerala
First Published :
September 25, 2023 7:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പയ്യന്നൂരില്‍ നഗരസഭ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍