ലീനയുടെ മകൻ ജെറിൻ തോമസ് ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് വീട്ടിലെത്തിയത്. അമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ലീനയുടെ കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വാക്കത്തിയും ഒരു കറിക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് ഭർത്താവ് ജോസ് ചാക്കോയും ഇളയ മകൻ തോമസ് ജോസും വീട്ടിൽ ഉണ്ടായിരുന്നു.
ഇതും വായിക്കുക: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു; പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
advertisement
അതേസമയം, സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായും വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും ഏറ്റുമാനൂർ പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.
Summary: A housewife was found dead with a lacerated throat in Ettumanoor Thellakam (Kottayam). The deceased is Leena Jose (55), wife of Jose Chacko, of Poozhikunnel house in Thellakam. She was found dead having blood out from a deep cut to her neck. The incident occurred around 1:30 AM (early morning).