advertisement

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു; പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി

Last Updated:

ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാണ് ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഡയാലിസിസ് ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം നടന്നത്. കൊലയ്ക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഭാസുരേന്ദ്രൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാണ് ഭാസുരേന്ദ്രൻ ജീവനൊടുക്കാൻ ശ്രമിച്ചത്. വൃക്ക രോഗിയായ ജയന്തി ഒൻപതു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചായിരുന്നു ഭാസുരേന്ദ്രൻ ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം അഞ്ചാമത്തെ നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ആശുപത്രിയുടെ അകത്ത് സ്റ്റെയർകെയ്സിന് അടുത്തായാണ് ഇയാൾ വീണത്.
ഒരു വർഷത്തോളമായി ജയന്തി ഡയാലിസിസ് ചികിത്സയിലാണ്. ജയന്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വലിയരീതിയിൽ സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഭാസുരേന്ദ്രനിൽനിന്ന് മൊഴിയെടുക്കാൻ പോലീസിനായിട്ടില്ല.
advertisement
Summary: A husband strangled his ailing wife to death at a private hospital in Pattom (Thiruvananthapuram). The deceased has been identified as Jayanthi, a native of Karakulam. The incident occurred when she had arrived for dialysis treatment. Following the murder, her husband, Bhasurendran, attempted to take his own life and is currently in the hospital receiving treatment in critical condition.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു; പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
Next Article
advertisement
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
  • കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര

  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ ധനസഹായം, പെൻഷൻ 3,000 രൂപയിലേക്ക് വർധിപ്പിക്കും

  • ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവാക്കൾക്ക് പലിശരഹിത വായ്പ, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്

View All
advertisement