ആക്രമണം നടത്തിയ പ്രിൻസ് രാജും കൊല്ലപ്പെട്ട സന്ദീപ് കൗറും ഒന്നാം വർഷ നിയമ വിദ്യാർത്ഥികളും സഹപാഠികളുമായിരുന്നു. ഇവർക്ക് ഏകദേശം 19-20 വയസ്സ് പ്രായമുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ജഗ്ബീർ സിംഗ് പറഞ്ഞു. ക്ലാസുകൾ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ പ്രിൻസ് രാജിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളേജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസും സന്ദീപും മറ്റൊരു വിദ്യാർത്ഥിനിയും ക്ലാസ് മുറിയിൽ ഒരുമിച്ചിരിക്കുന്നത് കാണാം. പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ പ്രിൻസ് സന്ദീപിന്റെ തലയ്ക്ക് വെടിയുതിർക്കുകയും തുടർന്ന് സ്വയം വെടിവെച്ച് തറയിൽ വീഴുകയുമായിരുന്നു. സന്ദീപിനൊപ്പം ഇരുന്നിരുന്ന വിദ്യാർത്ഥിനി ഞെട്ടലോടെ എഴുന്നേറ്റ് പരിശോധിച്ചപ്പോൾ സന്ദീപ് ചലനമറ്റ നിലയിലായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ മറ്റ് വിദ്യാർത്ഥികൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന സന്ദീപിനെ കണ്ട് ഭയന്നോടി.
advertisement
ഒരു വിദ്യാർത്ഥി എങ്ങനെ ആയുധവുമായി കോളേജിനുള്ളിൽ പ്രവേശിച്ചു എന്ന ചോദ്യം അവർ ഉന്നയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മല്ലിയൻ ഗ്രാമ സ്വദേശിയാണ് പ്രിൻസ് രാജ്, നൗഷേര പന്നുവൻ ഗ്രാമവാസിയാണ് സന്ദീപ് കൗർ.
