ലൈഫ് മിഷൻ പദ്ധതിയിലെ കോഴ ഇടപാടുകളെക്കുറിച്ച് ശിവശങ്കരനും ധാരണ ഉണ്ടായിരുന്നുവെന്നാണ് ഇ.ഡി.യ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. യു. എ. കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരന് നൽകാനായി കരിഞ്ചന്തയിൽ ഇന്ത്യൻ രൂപ ഡോളറാക്കി മാറ്റിയത് ഫെമ - ഫെറ നീയമങ്ങളുടെ ലംഘനമാണ്. നികുതി അടയ്ക്കാത്ത ഈ പണം കള്ളപ്പണമാണെന്നാണ് ഇ.ഡി.യുടെ നിഗമനം. ശിവശങ്കറിന് കൈമാറിയ മൊബൈൽ ഫോൺ പദ്ധതി ഇടപാടിലെ കോഴയാണെന്നും ഇ.ഡി. വിലയിരുത്തുന്നു. ഈ ഫോൺ കൈമാറുമ്പോൾ യൂണിടാക്ക് ഉടമയിൽ നിന്ന് ലഭിച്ചതാണെന്നും ശിവശങ്കറിന് ബോധ്യമുണ്ടായിരുന്നെന്നും മൊഴിയുണ്ട്.
advertisement
ചോദ്യം ചെയ്യലിനു ശേഷം ആദ്യം യുവി ജോസിനെയും അരമണിക്കൂറിന് ശേഷം സന്തോഷ് ഈപ്പനെയും ഇഡി വിട്ടയച്ചു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപയുടെ കമ്മീഷൻ നൽകിയെന്നാണ് സന്തോഷ് ഈപ്പന്‍റെ മൊഴി. കമ്മീഷൻ നൽകിയ ശേഷമാണ് എം ശിവശങ്കറുമായി കൂടിക്കാഴ്ച നടത്താൻ സ്വപ്ന അവസരമൊരുക്കിയതെന്നും സന്തോഷ് ഈപ്പന്റെ മൊഴിയുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഗൂഡാലോചന നടന്നതെന്നാണ് ഇ.ഡിയുടെ നിഗമനം.
Also Read 'ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്ന്; ശിവശങ്കറെ കണ്ടത് കമ്മീഷൻ നൽകിയ ശേഷം': യുണിടാക് ഉടമയുടെ മൊഴി
യൂണിടാക്കിന് കരാർ നൽകിയതിലൂടെ ലഭിച്ച കമ്മീഷൻ തുക ശിവശങ്കറിന്‍റെ സുഹൃത്തായ വേണുഗോപാലിന്‍റെയും സ്വപ്ന സുരേഷിന്‍റെയും സംയുക്ത ലോക്കറിൽ നിന്ന് കണ്ടെടുത്തിരുന്നു. ഈ പണം ശിവശങ്കറിൻ്റേത് കൂടിയാണോയെന്ന് കണ്ടെത്താനാണ് മൂവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്.