Life Mission | 'ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്ന്; ശിവശങ്കറെ കണ്ടത് കമ്മീഷൻ നൽകിയ ശേഷം': യുണിടാക് ഉടമയുടെ മൊഴി

Last Updated:

ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ മൂന്നുലക്ഷം ഡോളര്‍ കൊച്ചിയില്‍ നിന്നും ഒരുലക്ഷം ഡോളർ തിരുവനന്തപുരത്തുനിന്നും വാങ്ങിയെന്ന് സന്തോഷ് ഈപ്പന്‍.

കൊച്ചി: ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണക്കരാർ ലഭിച്ചതിന് കമ്മീഷൻ നൽകാനുള്ള ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ മൂന്നുലക്ഷം ഡോളര്‍ കൊച്ചിയില്‍ നിന്നും ഒരുലക്ഷം ഡോളർ തിരുവനന്തപുരത്തുനിന്നും വാങ്ങിയെന്നും സന്തോഷ് ഈപ്പന്‍ മൊഴിനല്‍കി . കമ്മീഷൻ സ്വപ്നയ്ക്ക് കൈമാറിയ ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമായുള്ള കൂടിക്കാഴ്ച തരപ്പെട്ടതെന്നും സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വ്യക്തമാക്കിയിട്ടുണ്ട്.
ലൈഫ് പദ്ധതിയുടെ നിർമ്മണച്ചുമതല ലഭിക്കാൻ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്ക് 3.80 കോടി രൂപയുടെ വിദേശ കറൻസിയും സന്ദീപ് നായർക്ക്  59 ലക്ഷവുമാണ് കൈമാറിയത്. . കമ്മിഷൻ കൈമാറിയ ശേഷം സെക്രട്ടേറിയറ്റിലെത്തിയാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കണ്ടത്. എംഒയു ഒപ്പിട്ടതിനുശേഷം ശിവശങ്കറിനെ കണ്ടെന്നും തന്റെ കാബിനിലേക്ക് ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ ശിവശങ്കർ വിളിച്ചു വരുത്തി പരിചയപ്പെടുത്തിയെന്നും സന്തോഷ് മൊഴി നൽകിയിട്ടുണ്ട്.
advertisement
അതേസമയം കമ്മീഷൻ തുക കൈമാറിയതു സംബന്ധിച്ച് സ്വപ്ന സുരേഷും  സന്തോഷ് ഈപ്പനും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ്  അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. മേയിലാണു സന്തോഷ് ഈപ്പൻ തനിക്കും കൂട്ടാളികൾക്കുമുള്ള കമ്മിഷൻ തുക 1.08 കോടി രൂപയായും ഖാലിദിനുള്ള കമ്മിഷൻ തുക ഡോളറായും കൈമാറിയതെന്നാണു സ്വപ്നയുടെ മൊഴി.
പണം നൽകുമ്പോൾ കവടിയാർ ബെൽ ഹെവൻ ഗാർഡൻസിനു സമീപത്തെ ഇടവഴിയിലാണ്  ഖാലിദിന്റെ കാർ പാർക്ക് ചെയ്തിരുന്നതെന്നും കാറിൽ താനുമുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. 1.08 കോടി രൂപ ഖാലിദിന്റെ വീട്ടിലാണ് സൂക്ഷിച്ചത്. ഖാലിദ് ഈജിപ്തിലേക്കു മടങ്ങുന്നതിനു മുൻപ് ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ ബാങ്ക് ലോക്കറിലേക്കു മാറ്റിയെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Life Mission | 'ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്ന്; ശിവശങ്കറെ കണ്ടത് കമ്മീഷൻ നൽകിയ ശേഷം': യുണിടാക് ഉടമയുടെ മൊഴി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement