കോട്ടയം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണച്ചുമതല ലഭിക്കാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്‌ന വഴി നല്‍കിയ അഞ്ചാമത്തെ
ഐഫോണ്‍ ആര്‍ക്കാണ് കിട്ടിയതെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ അത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്താൻ ആഗ്രഹിക്കുന്നില്ല. തന്റെ കൈയില്‍ ആ ഐഫോണില്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണെന്നും ചെന്നിത്തല പറഞ്ഞു.
കോട്ടയം നിയമസഭാ മണ്ഡലത്തിലെ വികസന വിരുദ്ധതക്കെതിരെയും, ലഹരി, സ്വര്‍ണക്കള്ളക്കടത്ത്, അഴിമതി മാഫിയയ്‌ക്കെതിരെയും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എംഎല്‍എ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
''യൂണിടാക് വിതരണം ചെയ്ത ഒരു ഫോണ്‍കൂടി ലഭിക്കാനുണ്ട്. ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം. അത് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഇത് ഞാന്‍ പറഞ്ഞതിന്റെ പേരില്‍
അന്വേഷണ ഏജന്‍സി എന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാന്‍ വെളിപ്പെടുത്തുന്നില്ല. എന്റെ കൈയില്‍ ആ ഐഫോണില്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്"- ചെന്നിത്തല പറഞ്ഞു.
Also Read
'സ്പോര്‍ട്സ് കൗണ്‍സിൽ വാഹനം കള്ളക്കടത്തിന് ഉപയോഗിച്ചു; കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധം'; കെ. സുരേന്ദ്രന്."ഐഫോണ്‍ ലഭിച്ച ഒരാളെ ഞാന്ഡ പിടിച്ചു. കോടിയേരി ബാലകൃഷ്ണന്‍ എനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ കോടിയേരിയുടെ പി.എ ആയിരുന്ന ആളുടെ ഫോട്ടോ ഞാന്‍ പുറത്ത് കാണിച്ചു. അപ്പോഴാണ് ആ ആരോപണം നിര്‍ത്തിയത്"- ചെന്നിത്തല പറഞ്ഞു.
Also Read
'ഐ ഫോൺ ആര്‍ക്കൊക്കെ നല്‍കിയെന്ന് നേരിട്ട് അറിയില്ല'; നിലപാടുമാറ്റി സന്തോഷ് ഈപ്പന്സ്വപ്ന സമ്മാനിച്ച ഫോണ്‍ ആര്‍ക്കെല്ലാം ലഭിച്ചെന്ന് അന്വേഷിക്കണമെന്ന് ഡിജിപിക്ക് എഴുതികൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. തനിക്കെതിരായ ആരോപണം ഉന്നയിച്ച ആള്‍ക്ക് നോട്ടീസ് നല്‍കിയിട്ട് അതിന് മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ മാനനഷ്ട കേസുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
പാർട്ടി സെക്രട്ടറിമാരായി ഇ.എം.എസും പി.കൃഷ്ണപിള്ളയും ഇരുന്ന കസേരയില്‍ മയക്കുമരുന്ന് സംഘത്തിന് നേതൃത്വം കൊടുക്കുന്ന യാളാണ് ഇപ്പോൾ ഇരിക്കുന്നത്. ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടും പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാനത്ത് ഒരു അന്വേഷണത്തിന് പൊലീസ് ഇതുവരെ തയാറായിട്ടില്ല. സര്‍ക്കാര്‍ അധോലോകങ്ങളുടെയും,
കള്ളക്കടത്തുകാരുടെയും, മനുഷ്യക്കടത്തുകാരുടെയും ഏജന്റുമാരായി മാറിയിരിക്കുകയാണന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.