TRENDING:

തൃശൂരിലെ ഫ്രിഡ്ജിനുള്ളിലെ ഭ്രൂണം; കളയാനുള്ള ബുദ്ധിമുട്ട് കാരണം സൂക്ഷിച്ചെന്ന് യുവതി

Last Updated:

ഫ്ളാറ്റിൽ താമസിച്ചിരുന്ന യുവാവും യുവതിയും ലിവിങ് ടുഗദർ റിലേഷൻ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ കൊടുങ്ങല്ലൂരിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ ഫ്രിഡ്ജിനുള്ളില്‍ മൂന്ന് മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിൽ നിന്നുമാണ് ചാപിള്ള കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവദമ്പതികളുടെ മുറിയിൽ നിന്ന് മൂന്ന് മാസത്തോളം പ്രായമുള്ള ചാപിള്ള കണ്ടെത്തിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

താൻ മൂന്ന് മാസം ഗർഭിണിയായിരുന്നതായും, മാസം തികയാതെ പ്രസവിക്കുകയും ചെയ്തെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

ഫ്ളാറ്റിൽ താമസിച്ചിരുന്ന യുവാവും യുവതിയും ലിവിങ് ടുഗദർ റിലേഷൻ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് മാസം മുമ്പാണ് ഫ്ലാറ്റിൽ താമസമാക്കിയതെന്നും മൂന്ന് മാസമായി ഗർഭിണിയായിരുന്നുവെന്നും യുവതി മൊഴി നൽകി. ഇവർ തൃശൂരിലെ ഒരു ആശുപത്രിയിൽ നഴ്സാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വയറുവേദന അനുഭവപ്പെടുകയും ടോയ്‌ലറ്റിൽ വച്ച് ഭ്രൂണം പുറത്ത് വരികയും ചെയ്തു.

advertisement

ഭ്രൂണം സ്വയം വേർപെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി. പിന്നീട് എന്തു ചെയ്യണമെന്നറിയാതെ ബോക്സിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. കളയാനുള്ള ബുദ്ധിമുട്ട് കാരണം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്നുമാണ് യുവതിയുടെ മൊഴി.

ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ചാപിള്ള. ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോ​ഗമിക്കുകയാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്നും പോലീസ് അധികൃതർ അറിയിച്ചു.

ദമ്പതികളുടെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും ഇത് സ്വാഭാവികമായ ഗര്‍ഭഛിദ്രമാണോ അതോ മനപ്പൂര്‍വ്വം ചെയ്തതാണോ എന്നും അറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താനാണ് പൊലീസിന്റെ തീരുമാനം. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കും. അയല്‍വാസികളില്‍ നിന്നും കൂടുതല്‍ വിവരങ്ങളും ശേഖരിച്ചു വരുകയാണ്.

advertisement

പൊലീസ് കസ്റ്റഡിയിലെടുത്ത ചാപിള്ള പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ദമ്പതികളെ കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Police have intensified their investigation into the incident in which a three-month-old fetus was found inside the fridge of an apartment in Kodungallur, Thrissur. The fetus was found in the room of a young couple living in a flat in Chathedam. Following a tip-off, the police found the three-month-old fetus in the room of the young couple

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിലെ ഫ്രിഡ്ജിനുള്ളിലെ ഭ്രൂണം; കളയാനുള്ള ബുദ്ധിമുട്ട് കാരണം സൂക്ഷിച്ചെന്ന് യുവതി
Open in App
Home
Video
Impact Shorts
Web Stories