TRENDING:

അധ്യാപിക നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് നുള്ളി മുറിവേല്‍പ്പിച്ചെന്ന് പരാതി

Last Updated:

അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപികയെ സസ്പെൻഡ് ചെയ്തതായി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നാലുവയസുകാരിയെ അധ്യാപിക സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഉച്ചയ്ക്ക് ടോയിലറ്റിൽ പോയതിന് വഴക്ക് പറഞ്ഞശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് അധ്യാപിക ഉപദ്രവിച്ചതെന്നാണ് എല്‍കെജിയില്‍ പഠിക്കുന്ന കുഞ്ഞ് പറഞ്ഞത്. പിതാവ് കുഞ്ഞിനെ സ്‌കൂളില്‍നിന്നു വിളിച്ചു വീട്ടിലെത്തിച്ചതിനുശേഷം മുത്തശ്ശി കുളിക്കാന്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞ് കുളിക്കാന്‍ വിസമ്മതിച്ചു കരഞ്ഞു. തുടര്‍ന്ന് മുത്തശ്ശി ചോദിച്ചപ്പോഴാണ് അടിവയറ്റില്‍ വേദനിക്കുന്നുവെന്ന് കുഞ്ഞ് തുറന്നുപറഞ്ഞത്.

മുത്തശ്ശി ഉടുപ്പൂരി പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്തു നുള്ളി മുറിവേല്‍പിച്ച പാട് കാണുകയായിരുന്നു. തുടര്‍ന്ന് ജോലിക്കു പോയിരുന്ന അമ്മയെ വിളിച്ച് രാവിലെ കുളിപ്പിച്ചപ്പോള്‍ എന്തെങ്കിലും മുറിവ് ശ്രദ്ധിച്ചിരുന്നോ എന്നു മുത്തശ്ശി തിരക്കി. അങ്ങനെയൊന്നും കണ്ടില്ലെന്ന് അമ്മ പറഞ്ഞതോടെ മുത്തശ്ശി കുട്ടിയുമായി സ്‌കൂളിലെത്തി വിവരം തിരക്കുകയായിരുന്നു. ‌

advertisement

സിസിടിവി പരിശോധനയില്‍ അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ഇന്നു രാവിലെ പൊലീസില്‍ പരാതി നല്‍കി. ഫോര്‍ട്ട് പൊലീസ് അധ്യാപികയ്ക്ക് എതിരെ കേസെടുത്തു. മറ്റു തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൈക്കാട് ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച സംഭവത്തിൽ മൂന്ന് ആയമാര്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളിലാണ് നാല് വയസുകാരിക്ക് സമാന അനുഭവമുണ്ടായത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അധ്യാപിക നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് നുള്ളി മുറിവേല്‍പ്പിച്ചെന്ന് പരാതി
Open in App
Home
Video
Impact Shorts
Web Stories