TRENDING:

യുവതി വീടിനുള്ളിൽ‌ തീ കൊളുത്തി മരിച്ചു; അമ്മയുടെ ശാരീരിക–മാനസിക പീഡനമെന്ന് നാട്ടുകാരുടെ കൂട്ടപരാതി

Last Updated:

ഞായറാഴ്ചയാണ് യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യുവതി വീടിനുള്ളിൽ തീ കൊളുത്തി മരിച്ചതിന് കാരണം മാതാവാണെന്ന് ആരോപിച്ച് നാട്ടുകാർ. പനയ്ക്കോടിന് സമീപം പാമ്പൂരില്‍ താമസിക്കുന്ന സുജയുടെ മകൾ ആശയാണ്(21) ഞായറാഴ്ചയാണ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്.
advertisement

സംഭവത്തില്‍ അമ്മയുടെ ശാരീരിക–മാനസിക പീഡനമാണ് തീകൊളുത്തി മരിക്കാന്‍ കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊലീസില്‍ കൂട്ടപരാതി നല്‍കിയിരിക്കുകയാണ്. ആത്മഹത്യയെന്ന് വീട്ടുകാര്‍ പറയുമ്പോള്‍ അമ്മയുടെ തുടര്‍പീഡനമാണ് അതിന് കാരണമെന്നാണ് അയല്‍ക്കാര്‍ ആരോപിക്കുന്നത്.

Also Read-പയ്യന്നൂരിൽ ലൈംഗികമായി വഴങ്ങാത്തതിന് പിതാവിന്റെ രണ്ടാം ഭാര്യയെ നടുറോഡില്‍ ആക്രമിച്ചു; യുവാവിനെതിരെ അമ്പതുകാരിയുടെ കേസ്

ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം പൊലീസ് അന്വേഷണം ചുരുങ്ങിയതോടെ സുജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയത്. സുജയുടെ ആദ്യ വിവാഹത്തിലെ മകളാണ് മരിച്ച ആശ. രണ്ടാം വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്.

advertisement

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതി വീടിനുള്ളിൽ‌ തീ കൊളുത്തി മരിച്ചു; അമ്മയുടെ ശാരീരിക–മാനസിക പീഡനമെന്ന് നാട്ടുകാരുടെ കൂട്ടപരാതി
Open in App
Home
Video
Impact Shorts
Web Stories