TRENDING:

POCSO | പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാ അധ്യാപകന്‍ മലപ്പുറത്ത് അറസ്റ്റില്‍

Last Updated:

മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി അധ്യാപകന്‍റെെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചതായാണ് കേസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പെരിന്തല്‍മണ്ണ: പത്തുവയസുകാരിക്ക് നേരെ ലൈംഗീക അതിക്രമം (Sexual Abuse) നടത്തിയെന്ന കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ (Arrest). താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38)നെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 2018 മെയ് മാസത്തില്‍ പ്രതിയുടെ വീട്ടില്‍ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെണ്‍കുട്ടി താമസിച്ചിരുന്നു. ഇതിനിടെ പലദിവസങ്ങളിലായി പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചതായാണ് കേസ്.
advertisement

മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടുത്തിടെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്. ഇരയായ പെണ്‍കുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായി പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പോക്സോ കേസിൽ റിമാൻഡിലായ കെ വി ശശികുമാറിനെതിരെ നാല് പുതിയ കേസുകൾ കൂടി

മലപ്പുറം: പോക്‌സോ കേസില്‍ റിമാന്‍ഡിലായ മലപ്പുറം (Malappuram) നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ വി ശശികുമാറിനെതിരെ നാല് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതിൽ ഒരു പോക്സോ കേസും ഉൾപ്പെടും. മൂന്ന് പരാതികളില്‍ കൂടി കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് പൊലീസിന്‍റെ പുതിയ നീക്കം. പൂര്‍വ വിദ്യാര്‍ഥികൾ നൽകിയ പീഡനപരാതി ആസ്പദമാക്കിയാണ് പുതിയ കേസുകൾ എടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച ഒരു പരാതിയിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമോപദേശമനസരിച്ചാണ് നേരത്തെയുള്ള മൂന്ന് പരാതികളില്‍ കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

advertisement

Also Read- മന്ത്രം ചൊല്ലിക്കൊടുക്കാമെന്ന് പറഞ്ഞ് പതിനേഴുകാരനെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച യത്തീംഖാനാ നടത്തിപ്പുകാരൻ അറസ്റ്റിൽ

അധ്യാപകനായിരിക്കെ കെവി ശശികുമാര്‍ മുപ്പത് വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പരാതി വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. 2019ല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആരോപണവുമായി രംഗത്തെത്തി. കെ വി ശശികുമാറിന്‍റെ അറസ്റ്റ് വൈകിയതിലും പ്രതിഷേധം രൂക്ഷമായിരുന്നു. അതിനിടെയാണ് ശശികുമാർ അറസ്റ്റിലായത്.

advertisement

മലപ്പുറം നഗഗരസഭ അംഗമായിരുന്ന കെവി ശശികുമാര്‍ കേസെടുത്തതോടെ രാജിവച്ച്‌ ഒളിവില്‍ പോകുകയായിരുന്നു. വയനാട്ടില്‍ നിന്ന് അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. മഞ്ചേരി സബ് ജയിലിലാണ് പ്രതി ഇപ്പോഴുള്ളത്. പോക്‌സോ കേസില്‍ പ്രതിയാതോടെ ശശികുമാറിനെ സിപിഎം അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.

വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്; അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിന് വിവാഹ സല്‍ക്കാരത്തിനിടെ കുത്തേറ്റ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കഴക്കൂട്ടത്ത് ആണ് സംഭവം. ജാസിം ഖാന്‍, സിബിന്‍, രാഹുല്‍, അഭിനവ്, ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. മുന്‍വൈരാഗ്യം കാരണം ആണ് അഞ്ചംഗസംഘം യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. കുന്നിനകം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. മുതുകിന് ആണ് ആക്രമണത്തില്‍ വിഷ്ണുവിന് കുത്തേറ്റത്. വിഷ്ണുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
POCSO | പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാ അധ്യാപകന്‍ മലപ്പുറത്ത് അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories