TRENDING:

Fake POCSO case| കുടുംബ വൈരാഗ്യം തീർക്കാൻ 4 വയസ്സുള്ള മകളെ പീഡിപ്പിച്ചെന്ന് പരാതി; ഭാര്യാ സഹോദരനെ കുടുക്കാൻ പരാതി നൽകിയ ആൾ അറസ്റ്റിൽ

Last Updated:

പിതാവിൻ്റെ പരാതിയിൽ ആദ്യം പോലീസ് കുഞ്ഞിൻ്റെ അമ്മാവന് എതിരെ നടപടി എടുത്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചെന്ന് വ്യാജപോക്സോ പരാതി നൽകിയ പിതാവിനെ അറസ്റ്റ് ചെയ്ത് വഴിക്കടവ് പോലീസ് . കുടുംബ വൈരാഗ്യം തീർക്കാൻ തന്റെ 4 വയസുകാരിയായ മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ ജനുവരിയിൽ  പിതാവ് വഴിക്കടവ് പോലീസിൽ പരാതി നല്കിയിരുന്നു. പിതാവിന്റെ പരാതിയിൽ വഴിക്കടവ് പോലീസ് ഭാര്യാ സഹോദരനെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നു.
advertisement

നിലമ്പൂർ ഡിവൈഎസ്പി  സാജു കെ എബ്രഹാമിൻറെ നിർദേശത്തെ തുടർന്ന് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി.അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭാര്യാ സഹോദരനെ കുടുക്കാൻ പിതാവ് തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചു വെന്ന് നല്കിയ പരാതി വ്യാജമണെന്ന് തെളിഞ്ഞത്.

പരാതിയില്‍  അന്വേഷണം നടത്തുന്നതിന് പോലീസ് കാലതാമസം വരുത്തുന്നുവെന്നാരോപിച്ച് ഇയാൾ  മലപ്പുറം ജില്ലാ കലക്ടർക്ക് പരാതി നല്കിയിരുന്നു. കുട്ടിയെയും മാതാവിനെയും പോലീസ് ശാസ്ത്രീയമായി ചോദ്യം ചെയ്തതിലും ഇരുവരും കോടതി മുമ്പാകെ നല്കിയ മൊഴികളിലും കുട്ടിയെക്കൊണ്ട് പിതാവ് പ്രലോഭിപ്പിച്ച്  ഭാര്യ സഹോദരനെതിരെ വ്യാജമൊഴി പറയിപ്പിച്ചതാണന്ന് കണ്ടെത്തി.

advertisement

Also Read-യാത്രയ്ക്കിടെ കാറിന്റെ ടയർ പഞ്ചറായെന്ന് പിന്നാലെ എത്തി അറിയിക്കും; പിന്നാലെ മർദനവും കവർച്ചയും; രണ്ടുപേർ പിടിയിൽ

ഇതോടെ പോലീസ് ഭാര്യ സഹോദരെനെതിരെയുള്ള കേസ്  വ്യാജമാണന്ന് കോടതിയിൽ റിപ്പോർട്ട് നല്കുകയും  തുടർന്ന് പിതാവിനെതിരെ വഴിക്കടവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യു കയും ചെയ്തു.  ഇതോടെ ഒളിവിൽ പോയ പിതാവിനെ പൊലീസ് പിന്നീട് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇതിനുമുമ്പും വഴിക്കടവ് പോലീസ് വ്യാജ പോക്സോ പരാതിയിൽ അന്വേഷണം നടത്തി പരാതിക്കാരനെനെതിരെ കേസെടുത്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ മാരായ ജോസ്. കെ. ജി.  അജയകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ  അബൂബക്കർ നാലകത്ത്, ഗീത. കെ സി, ജോബിനി ജോസഫ് . എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

advertisement

കുടുംബ വഴക്കിനെ തുടർന്ന പോക്സോ വകുപ്പ് ദുരുപയോഗം ചെയ്ത സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ മലപ്പുറം ജില്ലാ ശിശു ക്ഷേമ സമിതി പോലീസിനോട് നിർദേശിച്ചിരുന്നു. വഴിക്കടവ് ഭാര്യ സഹോരനെതിരെ നാല് വയസുകാരിയെ കൊണ്ട് മൊഴി നൽകിച്ച ആൾക്കെതിരെ നടപടി എടുക്കാൻ കഴിഞ്ഞ ഫെബ്രുവരി തന്നെ ശിശു ക്ഷേമ സമിതി പോലീസിന് നിർദേശം നൽകിയിരുന്നു.

Also Read-കാസർഗോഡ് പിടിയിലായ മാലമോഷ്ടാവിന് വന്‍കിട നടികളുമായും മോഡലുകളുമായും ബന്ധം? അമ്പരന്ന് പോലീസ്

advertisement

അന്ന് ന്യൂസ് 18 നൽകിയ വാർത്ത

കുടുംബ വഴക്കിനെ തുടർന്ന് പോക്സോ വകുപ്പ് ദുരുപയോഗം ചെയ്ത സംഭവത്തിൽ കർശന നടപടികളുമായി മലപ്പുറം ജില്ലാ ശിശു ക്ഷേമ സമിതി. വഴിക്കടവ് ഭാര്യ സഹോരനെതിരെ നാല് വയസുകാരിയെ കൊണ്ട് മൊഴി നൽകിച്ച ആൾക്ക് എതിരെ നടപടി എടുക്കാൻ ശിശു ക്ഷേമ സമിതി പോലീസിന് നിർദേശം നൽകി. പോക്സോ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്നുണ്ട് എന്ന് ജില്ലാ ശിശു ക്ഷേമ സമിതി അധ്യക്ഷൻ അഡ്വ.ഷാജേഷ് ഭാസ്കർ ന്യൂസ് 18 നോട് പറഞ്ഞു.

advertisement

മലപ്പുറം നിലമ്പൂർ വഴിക്കടവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ്കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള വ്യക്തി വിരോധം തീർക്കാൻ പോക്‌സോ ദുരുപയോഗം ചെയ്തത്.കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.  നാല് വയസ്സുള്ള പെൺകുട്ടിക്കെതിരെ അമ്മാവൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് പിതാവ് വഴിക്കടവ് പൊലീസിൽ പരാതി നൽകി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പിന്നാലെ പോലീസും വ്യാജ പരാതി യാണെന്ന്  സംശയം പ്രകടിപ്പിച്ചതോടെ  പെൺകുട്ടിയെ ശിശുസംരക്ഷണ യൂണിറ്റ്  കൗൺസലിങ് നടത്തി.

പിതാവ് പറഞ്ഞിട്ടാണ് താൻ അമ്മാവനെതിരെ മൊഴി നൽകിയതെന്ന് കുട്ടി കൗൺസലിങ്ങിൽ തുറന്നു പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി നൽകിയപ്പോഴും കുട്ടി മൊഴി ആവർത്തിച്ചു. ഇതോടെയാണ് കുടുംബവഴക്കിനെച്ചൊല്ലി പിതാവ് ഭാര്യാസഹോദരനെ കുടുക്കാൻ കുട്ടിയെ കരുവാക്കുക ആണെന്ന് തെളിഞ്ഞത്.

"പിതാവ് തന്നെ കുട്ടിയെ കൊണ്ട് മൊഴി കൊടുപ്പിക്കുകയായിരുന്നു. ജനുവരി 24 ന് കൗൺസിലിംഗ് നടത്തിയപ്പോൾ തന്നെ ഇത് വ്യക്തമായി. തുടർന്ന് ഇയാൾക്ക് എതിരെ നടപടി എടുക്കണം എന്ന് ജില്ലാ പോലീസ് മേധാവിക്ക് സി ബ്ലു സി നിർദേശം നൽകിയിട്ടുണ്ട്. "

മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെക്കൊണ്ട് മൊഴി നൽകിച്ചതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി. ഇത്തരം നിയമലംഘനങ്ങൾ ഗൗരവത്തോടെ  സി ഡ ബ്ലിയു ആണ് കാണുന്നത് എന്ന് ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ പറഞ്ഞു.

"ഇത് വളരെ ഗൗരവം ഏറിയ ഒരു കാര്യം തന്നെ ആണ്. രണ്ട് പ്രശ്നങ്ങൾ ആണ് ഇതിൽ കാണുന്നത്. ഒന്ന് ഈ നിയമം ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം ആണ് നൽകുക. മറ്റൊന്ന് കുട്ടികളെ കൊണ്ട് തെറ്റായ കാര്യങ്ങൾ  പറയിപ്പിക്കുക, പഠിപ്പിച്ച് പറയിക്കുക , അത് കുട്ടികളിൽ വലിയ ആത്മ സംഘർഷം ആണ് ഉണ്ടാക്കുന്നത്. പോക്സോ വളരെ ഗൗരവം ഉള്ള ഒരു വകുപ്പാണ്. അതിനെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് നിയമ സംവിധാനങ്ങൾ വെല്ലുവിളിക്കുന്നത് പോലെയാണ്. ഇത്തരത്തിൽ വളച്ചൊടിക്കുമ്പോൾ  നിയമത്തിന്റെ പ്രസക്തി തന്നെ ആണ് ചോദ്യം ചെയ്യപ്പെടുന്നത്. അത് കുട്ടികളുടെ അവകാശ ലംഘനം കൂടിയാണ്. "അഡ്വ ഷാജേഷ് ഭാസ്കർ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Fake POCSO case| കുടുംബ വൈരാഗ്യം തീർക്കാൻ 4 വയസ്സുള്ള മകളെ പീഡിപ്പിച്ചെന്ന് പരാതി; ഭാര്യാ സഹോദരനെ കുടുക്കാൻ പരാതി നൽകിയ ആൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories