HOME /NEWS /Crime / Arrest| യാത്രയ്ക്കിടെ കാറിന്റെ ടയർ പഞ്ചറായെന്ന് പിന്നാലെ എത്തി അറിയിക്കും; പിന്നാലെ മർദനവും കവർച്ചയും; രണ്ടുപേർ പിടിയിൽ

Arrest| യാത്രയ്ക്കിടെ കാറിന്റെ ടയർ പഞ്ചറായെന്ന് പിന്നാലെ എത്തി അറിയിക്കും; പിന്നാലെ മർദനവും കവർച്ചയും; രണ്ടുപേർ പിടിയിൽ

കഴിഞ്ഞ ദിവസം രാത്രി 8.30ന് വെഞ്ഞാറമൂട്ടിൽ നിന്ന് ആനാട്ടേക്ക് പോവുകയായിരുന്ന കഴിക്കുംകര കിഴക്കേകോണത്ത് വീട്ടിൽ മോഹനപ്പണിക്കരെയാണ് (58) ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം ആക്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 8.30ന് വെഞ്ഞാറമൂട്ടിൽ നിന്ന് ആനാട്ടേക്ക് പോവുകയായിരുന്ന കഴിക്കുംകര കിഴക്കേകോണത്ത് വീട്ടിൽ മോഹനപ്പണിക്കരെയാണ് (58) ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം ആക്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 8.30ന് വെഞ്ഞാറമൂട്ടിൽ നിന്ന് ആനാട്ടേക്ക് പോവുകയായിരുന്ന കഴിക്കുംകര കിഴക്കേകോണത്ത് വീട്ടിൽ മോഹനപ്പണിക്കരെയാണ് (58) ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം ആക്രമിച്ചത്.

  • Share this:

    തിരുവനന്തപുരം: കാർയാത്രികനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച് പണവും സ്വർണവുമായി കടന്നുകളഞ്ഞ അഞ്ചു പ്രതികളിൽ രണ്ടുപേർ പിടിയിലായി. വെഞ്ഞാറമൂട് (Venjaramood) പനവൂർ വാഴൂർ വിളയിൽ വീട്ടിൽ നാസിം (43), പനവൂർ റാഷിദ് (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് വെഞ്ഞാറമൂട്ടിൽ നിന്ന് ആനാട്ടേക്ക് പോവുകയായിരുന്ന കഴിക്കുംകര കിഴക്കേകോണത്ത് വീട്ടിൽ മോഹനപ്പണിക്കരെയാണ് (58) ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം ആക്രമിച്ചത്. അക്രമിസംഘം മോഹനപ്പണിക്കർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാണെന്ന് പറയുകയും കാർ നിറുത്തി ഇറങ്ങിയ ഇയാളെ അക്രമിസംഘത്തിന്റെ കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

    തുടർന്ന് സീറ്റിൽ കമഴ്ത്തിക്കിടത്തി മർദ്ദിക്കുകയായിരുന്നു. കൂടാതെ 11 പവന്റെ മാലയും മോതിരവും വാച്ചും കൈവശമുണ്ടായിരുന്ന 28000 രൂപയും പേഴ്സും മറ്റു രേഖകളും കൈക്കലാക്കുകയും ചെയ്തു. പൊലീസിൽ വിവരമറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഉപദ്രവിച്ചതായും മോഹനപ്പണിക്കർ നൽകിയ പരാതിയിൽ പറയുന്നു. മറ്റു മൂന്ന് പ്രതികൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചതായി വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജുനാഥ് അറിയിച്ചു.

    യാത്രക്കിടെ കാറിന്റെ ടയർ പഞ്ചറായെന്ന് പറഞ്ഞ് തടഞ്ഞുനിർത്തുകയും വാഹനം നിർത്തി പുറത്തിറങ്ങിയാൽ ആക്രമിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. സംഘം സമാനമായ രീതിയിൽ കവർച്ച നടത്തിയോ എന്നും വെഞ്ഞാറമൂട് പൊലീസ് പരിശോധിക്കുന്നുണ്ട്.

    മക്കളെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം: അറസ്റ്റിലായ പൊലീസുകാരന് സസ്പെന്‍ഷന്‍

    ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റിലെ സിപിഒ റെനീസിനെതിരെയാണ് വകുപ്പുതല നടപടി. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി പൊലീസ് റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു.

    സംഭവത്തിൽ റെനിസിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണുണ്ടായത്. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തൽ. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനീസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

    Also Read- കാസർഗോഡ് പിടിയിലായ മാലമോഷ്ടാവിന് വന്‍കിട നടികളുമായും മോഡലുകളുമായും ബന്ധം? അമ്പരന്ന് പോലീസ്

    നജ്ലയെ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോള്‍ നജ്ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ നജ്ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഒരു സ്ത്രീയെ കല്യാണം കഴിക്കാന്‍ നജ്ലയില്‍ റെനീസ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. റെനീസിന്‍റ മാനസിക ശാരിര പീഡനങ്ങളാണ് നജ്ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

    First published:

    Tags: Crime news, Kerala police, Robbery, Venjaramood