TRENDING:

ഫോണിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടുകാരിയെ കൊന്ന് ചുരത്തിൽ തളളിയതായി മലപ്പുറം സ്വദേശിയുടെ മൊഴി

Last Updated:

ഫോണ്‍ വഴിയാണ് സ്ത്രീയെ പരിചയപ്പെടുന്നത് എന്നും സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയത് എന്നും സമദ് പോലീസിൽ മൊഴി നൽകി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ സ്ത്രീയെ മലപ്പുറം നാടുകാണി ചുരത്തിൽ കൊന്നു തളളിയതായി സുഹൃത്തിൻ്റെ മൊഴി. മലപ്പുറം താനൂർ സ്വദേശി സമദ് (52) എന്ന വ്യക്തിയാണ് കോഴിക്കോട് കസബ പൊലീസിൽ മൊഴി നൽകിയത്.
നാടുകാണി കൊലപാതകം
നാടുകാണി കൊലപാതകം
advertisement

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശിനി സൈനബ(59)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മൊഴി. ഇവരെ ഈ മാസം ഏഴിനാണ് കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കസബ പൊലീസ് സമദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൈനബയുടെ സ്വർണ്ണാഭരണങ്ങളും ബാഗിലെ പണവും കവരാൻ വേണ്ടി സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി സുലൈമാൻ്റെ സഹായത്തോടെ കൊലപ്പെടുത്തിയെന്ന് സമദ് മൊഴി നൽകി. കോഴിക്കോട് മുക്കം ഭാഗത്തു കൂടി കാറിൽ സഞ്ചരിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിൽ തള്ളിയെന്നാണ് മൊഴി.

advertisement

ഫോണ്‍ വഴിയാണ് സ്ത്രീയെ പരിചയപ്പെടുന്നത് എന്നും സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയത് എന്നും സമദ് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ അവര്‍ 17 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു.

Also Read- കോട്ടയം മുണ്ടക്കയത്ത് അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു; സംഭവത്തില്‍ ദുരൂഹത

കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കാറില്‍ യാത്ര തിരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ എന്നയാളും കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

advertisement

ഒരാഴ്ച മുമ്പാണ് സൈനബയെ കാണാതായതായി പൊലീസിന് പരാതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കസബ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയാലെ കൊലപാതകം എന്ന് ഉറപ്പിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരിശോധനകൾക്കായി സമദുമായി കസബ പൊലീസ് നടുകാണിയിലേക്ക് തിരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫോണിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടുകാരിയെ കൊന്ന് ചുരത്തിൽ തളളിയതായി മലപ്പുറം സ്വദേശിയുടെ മൊഴി
Open in App
Home
Video
Impact Shorts
Web Stories