ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ചാണ് ഇരുവരെയും പിടികൂടിയത്. മയക്കുമരുന്ന് കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം ഇവര്‍ മയക്കുമരുന്ന് കച്ചവടെ തുടർന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് ഇവരെ ഏഴുകോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായത്.
Also Read-ആറു കിലോ തിമിംഗല ഛർദ്ദിയുമായി രണ്ടു പേർ തിരുവനന്തപുരത്ത് പിടിയില്‍
പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് കച്ചവടം നടത്തിയതിനാണ് ഇവരെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ചിൽ ഇവർക്കൊപ്പം വിക്രം എന്ന സഹായിയെയും അറസ്റ്റ് ചെയ്തിരുന്നു. മൂവരും കോളേജ് വിദ്യാർഥികള്‍ക്കാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ മാർച്ചിൽ ബി.ടി.എം ലേഔട്ടില്‍നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പിടിയിലായതോടെയാണ് മയക്കുമരുന്ന് വിൽപനയെക്കുറിച്ച് വിവരം ലഭിച്ചത്.
advertisement
Also Read-പ്രതിയുടെ വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ചതിന് സിഐയ്ക്കെതിരെ കുറ്റപത്രം
വിക്രത്തിനെ ചോദ്യം ചെയ്തതോടെയാണ് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി മയക്കുമരുന്ന് കണ്ടെത്തിയത്. നോർത്ത് ബംഗളൂരുവിലെ കോതനൂരിൽ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു ഇവർ. ഇവിടെ ദമ്പതികൾ ടാറ്റു ആർട്ടിസ്റ്റുകളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.