പ്രതിയുടെ വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ചതിന് സിഐയ്ക്കെതിരെ കുറ്റപത്രം
- Published by:Anuraj GR
- news18-malayalam
Last Updated:
കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കിയെന്നാണ് കേസ്
തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസിന് എതിരെ കുറ്റപത്രം. പ്രതിയുടെ വീട്ടിൽ കാവൽ ചുമതലയുണ്ടായിരുന്ന സമയത്ത് അവിടെനിന്ന് എടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കിയെന്നായിരുന്നു കേസ്. സംഭവത്തിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബി തോമസ് സ്വർണവും പണവും കോടതിയിൽ ഹാജരാക്കിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2009ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കഞ്ചാവ് കേസിലെ പ്രതിയുടെ വീടിന് അന്ന് പേരൂര്‍ക്കട പ്രൊബേഷണറി എസ്‌ഐ ആയിരുന്ന സിബി തോമസിനെ കാവലിന് നിയോഗിച്ചിരുന്നു. ഈ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കിയെന്നാണ് കേസ്.
അന്നത്തെ പേരൂര്‍ക്കട സിഐ അശോകന്‍, എസ്‌ഐ നിസാം എന്നിവർക്കെതിരെയും കേസ് എടുത്തെങ്കിലും പിന്നീട് അവരെ ഒഴിവാക്കി. അശോകനും നിസാമാനുമെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തു.
Location :
First Published :
November 16, 2022 8:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രതിയുടെ വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ചതിന് സിഐയ്ക്കെതിരെ കുറ്റപത്രം