ആറു കിലോ തിമിംഗല ഛർദ്ദിയുമായി രണ്ടു പേർ തിരുവനന്തപുരത്ത് പിടിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കാര്‍ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനിയിലാണ് കൊല്ലം സ്വദേശികളിൽ നിന്ന് തിമിംഗല ഛർദി പിടിച്ചെടുത്തത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് തിമിംഗല ഛർദ്ദി (ആംബർ ഗ്രീസ് ) പിടികൂടി. കല്ലമ്പലം ഫാർമസിമുക്കിലാണ് സംഭവം. കൊല്ലം സ്വദേശികളായ ദീപു, ദീപക് എന്നിവരാണ് പിടിയിലായത്. ഇരുവരും സഹോദരങ്ങളാണ്. കാര്‍ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനിയിൽ തിമിംഗല ഛർദി പിടിച്ചെടുത്തത്.
ബാഗിൽ മൂന്നു കഷണങ്ങളായി സൂക്ഷിച്ച നിലയിലായിരുന്നു ശർദ്ദി. ആറു കിലോയോളം ആംബർ ഗ്രീസാണ് ഉണ്ടായിരുന്നത്.തമിഴ്‌നാട്ടിലെ മാർത്താണ്ടത്ത് നിന്നും എത്തിച്ചതാണെന്നു പ്രതികൾ മൊഴി നൽകി. കഴക്കൂട്ടത്ത് എത്തിച്ചു വിൽക്കാനായിരുന്നു നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരെയും വനം വകുപ്പിന് കൈമാറി.
Location :
First Published :
Nov 16, 2022 5:54 PM IST










