2019 സെപ്തംബർ ഒമ്പതിനാണ് വിദ്യ കൊല്ലപ്പെട്ടത്. അൽ ഖൂസിലെ വിദ്യ ജോലി ചെയ്യുന്ന ഓഫീസിൽ എത്തിയായിരുന്നു കൊലപാതകം. 25 വർഷത്തെ ജീവപര്യന്തത്തിന് ശേഷം യുഗേഷിനെ നാടുകടത്തും.
മാനേജരുടെ മുന്നിൽ വെച്ച് യുഗേഷ് വിദ്യയെ ആലിംഗനം ചെയ്തതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് യുഗേഷ് വിദ്യയെ കുത്തുകയായിരുന്നു. മൂന്ന് തവണ കുത്തേറ്റ വിദ്യ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.
TRENDING:KEAM Entrance Exam | വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത സംഭവം; ഞെട്ടിക്കുന്നതെന്ന് ശശി തരൂർ എംപി [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]
advertisement
കൊലപാതകത്തിന് ശേഷം കടന്നു കളഞ്ഞ യുഗേഷിനെ ജബൽ അൽ അലിയിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ ഫെബ്രുവരി 13 നാണ് കേസിൽ വിചാരണ ആരംഭിച്ചത്.
രണ്ട് പെൺകുട്ടികളും പ്രായമായ അച്ഛനും അമ്മയുമാണ് വിദ്യയ്ക്കുണ്ടായിരുന്നത്. നാട്ടിൽ ബിസിനസ് നടത്തിയിരുന്ന യുഗേഷ് ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപയുടെ ലോൺ തിരിച്ചെടുക്കാൻ നിവൃത്തിയില്ലായിരുന്നു. യുഗേഷിൽ നിന്ന് കുടുംബത്തിന് യാതൊരു സഹായവും ലഭിച്ചിരുന്നില്ല.
ഇതോടെയാണ് തിരുവനന്തപുരത്തെ ജോലി ഉപേക്ഷിച്ച് വിദ്യ ദുബായിൽ ജോലിക്ക് എത്തുന്നത്. ദുബായിൽ എത്തി ഒരു തവണ മാത്രമാണ് വിദ്യ നാട്ടിൽ എത്തിയത്. അടുത്ത അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കേയാണ് വിദ്യ കൊല്ലപ്പെടുന്നത്. 11 മാസം മുമ്പാണ് വിദ്യ ദുബായിൽ എത്തുന്നത്.
ഇതിനിടയിൽ ഒന്നിലേറെ തവണ യുഗേഷ് സന്ദർശക വിസയിൽ ദുബായിൽ എത്തിയിരുന്നു. പലരീതിയിൽ യുഗേഷിൽ നിന്നും വിദ്യയ്ക്ക് ശല്യമുണ്ടായിരുന്നു.