തങ്ങൾ ഭാര്യാ ഭർത്താക്കൻമാരാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഇവർ കൂട്ടാക്കാതെ ചോദ്യം ചെയ്യൽ തുടരുകയും ഇത് എതിർത്ത ഭർത്താവിനെയും തടയാൻ ശ്രമിച്ച യുവതിയേയും മർദ്ദിക്കുകയായിരുന്നു. ഈ സമയം അവിടേയ്ക്ക് പോലീസ് പട്രോളിംഗ് വാഹനം എത്തുകയും സംഘത്തിൽപ്പെട്ട ഒരാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇതിനിടയിൽ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് ദമ്പതികൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി.
പ്രതികൾക്കെതിരേ 294( b), 323, 324,354 , 354A എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത രണ്ടാം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ വെഞ്ഞാറമൂട് കരിഞ്ചാത്തി സ്വദേശികളായ ഒന്നാംപ്രതി സ്മൃതിൻ, മൂന്നാംപ്രതി സുബിൻ എന്നിവരെ കണ്ടെത്തുന്നതിനായി വെഞ്ഞാറമൂട് പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.
advertisement
ഭാര്യയുടെ പാതിവ്രത്യത്തില്‍ സംശയം; കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തി യുവാവ്
പാതിവ്രത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് വിശ്വാസ പരിശോധന(Fidelity Test )നടത്തി യുവാവ്. കര്‍ണാടകയിലെ(Karnataka) കോലാര്‍ ജില്ലയിലെ വീരേനഹള്ളി ഗ്രാമത്തിലാണ് സംഭവം. അഞ്ച് ദിവസം മുമ്പാണ് ആനന്ദ എന്ന യുവാവ് ഭാര്യയുടെ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരമായ പരീക്ഷണം നടത്തിയത്. സംഭവത്തില്‍ യുവതിയുടെ കൈപ്പത്തിയില്‍ സാരമായി പൊള്ളലേറ്റു.
Also Read-സീറ്റില്ലെന്ന് ആരോപിച്ച് ബസിൽ അസഭ്യവർഷം; പോലീസുകാർക്കെതിരെയും ആക്രോശിച്ച് യുവതികള്‍
ഭര്‍ത്താവിനെ ഭയന്ന് യുവതി ഇക്കാര്യം പൊലീസില്‍ പരാതിപ്പെ്ട്ടില്ല. എന്നാല്‍, അംബേദ്കര സേവാസമിതി പ്രസിഡന്റ് കെ.എം സന്ദേശിന്റെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനായി തിരച്ചില്‍ നടത്തുകയാണ്. സംഭവം വാര്‍ത്തയായതോടെ പ്രതി ഗ്രാമം വിട്ടു.
വള്ളിയാഴ്ച യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.14 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു മകനുണ്ടെന്ന് വെമഗല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവരാജ് പറഞ്ഞു. എന്നാല്‍ ആനന്ദ എപ്പോഴും യുവതിയുടെ വിശ്വസ്തതയെ സംശയിച്ചു.
