സീറ്റില്ലെന്ന് ആരോപിച്ച് ബസിൽ അസഭ്യവർഷം; പോലീസുകാർക്കെതിരെയും ആക്രോശിച്ച് യുവതികള്‍
- Published by:Naveen
- news18-malayalam
Last Updated:
ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയത്തെ തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷം വൈദ്യപരിശോധന നടത്താനാണ് പോലീസ് തീരുമാനം
തിരുവനന്തപുരം: സീറ്റില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി (KSRTC) ബസിൽ യുവതികളുടെ അസഭ്യവർഷം. ബസിലെ യാത്രക്കാരുടെ പരാതിയിൽ മൂന്ന് യുവതികളേയും ഒരു യുവാവിനേയും ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. എറണാകുളത്ത് നിന്നും തിരുവന്തപുരത്തേക്ക് വരികയായിരുന്ന ബസിൽ കല്ലമ്പലത്ത് നിന്നുമാണ് യുവതികളും യുവാവും കയറിയത്. ബസിൽ കയറിയയുടൻ തന്നെ സീറ്റില്ലെന്ന് ആരോപിച്ച് ഇവർ ബഹളം വെക്കാൻ തുടങ്ങി. ഇത് തുടർന്നതോടെ സീറ്റിലിരുന്ന ചില യാത്രക്കാർ മാറിക്കൊടുത്തെങ്കിലും അതിൽ ഇരിക്കാൻ തയാറാകാതെ ഇവർ ബഹളം തുടരുകയായിരുന്നു.
ബഹളം കൂടിയതോടെ യാത്രക്കാരിൽ ചിലർ ഇടപെടുകയും തുടർന്ന് ഇവരുമായി യുവതികളും യുവാവും വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതോടെ ഡ്രൈവർ ബസ് ആറ്റിങ്ങൽ സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ ശേഷവും ബഹളം തുടർന്ന സംഘം പോലീസുകാരോട് ആക്രോശിക്കുകയും കയർത്ത് സംസാരിക്കുകയും ചെയ്തതോടെ വിഷയം വലുതാവകയായിരുന്നു.
advertisement
യുവതികൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയത്തെ തുടർന്ന് ഇവരുടെ വൈദ്യപരിശോധന നടത്താൻ പോലീസ് തീരുമാനമെടുത്തു. ബന്ധുക്കളെ വിളിച്ചുവരുത്തിയതിന് ശേഷമായിരിക്കും പരിശോധന നടത്തുക. സംഭവത്തിൽ യുവതികൾക്കെതിരെയും ഒപ്പമുണ്ടായിരുന്ന യുവാവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
Murder| വർക്കലയിൽ മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം: വർക്കലയിൽ (Varkala) മാതൃ സഹോദരന്റെ (Unlce) വെട്ടേറ്റ യുവതി മരിച്ചു. ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയത്തിൽ ഷാലു (37) ആണ് മരിച്ചത്. കഴിഞ്ഞ 28ന് ഉച്ചയ്ക്കായിരുന്നു ഷാലുവിന് വെട്ടേറ്റത്. സ്വകാര്യ പ്രസ്സിലെ ജീവനക്കാരിയായിരുന്ന ഷാലു ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചു സ്കൂട്ടറിൽ മടങ്ങവെയായിരുന്നു മാതൃസഹോദരൻ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിയത്. കഴുത്തിലേറ്റ വെട്ടാണ് മരണത്തിന് കാരണമായത്. ഇവർ തമ്മിൽ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷാലു.
advertisement
അയൽവാസിയും ഷാലുവിന്റെ മാതൃസഹോദരനുമായ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിലിനെ(47) സംഭവം നടന്ന അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. ഷാലുവിന്റെ മക്കൾ നോക്കിനിൽക്കെയാണു സംഭവം. ഷാലുവിനെ രക്ഷിക്കാനെത്തിയവരെ അനിൽ കത്തിയുമായി വിരട്ടിയോടിച്ചു. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ കീഴടക്കിയത്.
ഷാലുവിനെ ആശുപത്രിയിലേക്കു മാറ്റുമ്പൊഴേക്കും ഒട്ടേറെ രക്തം നഷ്ടപ്പെട്ടിരുന്നു. ഷാലുവിന്റെ ഭർത്താവ് സജീവ് ഗൾഫിലാണ്. അനിലും ഷാലുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും അനിലിന് പണം മടക്കി നൽകാത്തതിന്റെ പേരിലാണ് ആക്രമണമെന്നുമാണ് പൊലീസ് നൽകുന്ന സൂചന. വെൽഡിങ് ജോലി ചെയ്യുന്ന അനിൽ ഏറെ നാൾ ഗോവയിലായിരുന്നു. ഒന്നരമാസമായി നാട്ടിലുണ്ട്. അയിരൂരിലെ സ്വകാര്യ പ്രസിൽ ഡിടിപി ഓപ്പറേറ്ററാണ് ഷാലു.
Location :
First Published :
May 02, 2022 6:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സീറ്റില്ലെന്ന് ആരോപിച്ച് ബസിൽ അസഭ്യവർഷം; പോലീസുകാർക്കെതിരെയും ആക്രോശിച്ച് യുവതികള്‍