പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഈ മാസം 23ന് ഉച്ചയോടെ വീട്ടിൽ വെച്ച് പ്രസവിക്കുകയായിരുന്നു. ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെയാണ് പോക്സോ വകുപ്പുകൾ ചുമത്തി 48 കാരനായ പിതാവിനെ ചൊവ്വാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്വാർട്ടേഴ്‌സിലാണ് അഞ്ച് മക്കളോടൊപ്പം ഇവർ താമസിച്ചിരുന്നത്. താനാണ് ഈ സംഭവത്തിന് ഉത്തരവാദിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പിതാവാണ് തന്നെ ഉപദ്രവിച്ചതെന്ന് പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്.
ഇതും വായിക്കുക: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യാത്രക്കാരൻ
advertisement
പെൺകുട്ടി ഗർഭിണിയായിരുന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ് മാതാവ് പൊലീസിനോട് പറഞ്ഞത്. പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് പെൺകുട്ടിയെയും നവജാത ശിശുവിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് ഉടൻതന്നെ പൊലീസിൽ വിവരം അറിയിച്ചത്.
ഡിഎൻഎ ഫലം വരുന്നതിനു മുൻപുതന്നെ പെൺകുട്ടിയും പിതാവും കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരി ഉപയോഗിച്ച ഒരു തവണ മാത്രമാണ് ഉപദ്രവിച്ചതെന്നാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയത്. അറസ്റ്റിലായ പിതാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
പ്രസവാനന്തര പരിചരണത്തിനുശേഷം പെൺകുട്ടിയെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റി. നവജാത ശിശു ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണുള്ളത്.