advertisement

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് മുന്നിൽ‌ പരസ്യമായി സ്വയംഭോഗം ചെയ്ത് യാത്രക്കാരൻ

Last Updated:

യുവതി ഇരുന്നതിന്റെ എതിർ സീറ്റിൽ ഇരുന്ന യുവാവ് യുവതിക്ക് മുന്നിൽവച്ച് നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു

Rapid Read
യുവതി പകർത്തിയ വീഡിയോയിൽ നിന്ന്
യുവതി പകർത്തിയ വീഡിയോയിൽ നിന്ന്
കൊല്ലം: കെഎസ്‌ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്ര ചെയ്‌ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഉടൻ പരാതി നൽകുമെന്ന് യുവതി പറഞ്ഞു.
ഇതും വായിക്കുക: ആലപ്പുഴയിൽ രണ്ട് സ്ത്രീകളുടെ തിരോധാന കേസിലെ പ്രതിയുടെ വീട്ടുവളപ്പിൽ മൃതദേഹ അവശിഷ്ടങ്ങൾ
യുവതി ഇരുന്നതിന്റെ എതിർ സീറ്റിൽ ഇരുന്ന യുവാവ് യുവതിക്ക് മുന്നിൽവച്ച് നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. യുവതി വീഡിയോ പകർത്തുന്നത് കണ്ടിട്ടും ഇയാൾ ലൈംഗിക ചേഷ്‌ടകൾ കാണിക്കുന്നത് തുടർന്നു. പിന്നീട് കൊല്ലത്ത് ഇറങ്ങിയ ഇയാൾ‌ മറ്റൊരു ബസിൽ‌ കയറി പോവുകയായിരുന്നു. ഇതേ ബസിൽ വേറെയും മൂന്ന് സ്‌ത്രീകൾ ഉണ്ടായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും യുവതി അറിയിച്ചു.
advertisement
ഇതും വായിക്കുക: വിവാഹത്തിന്റെ നാലാംനാൾ സ്വർണവും പണവും പെർ‌ഫ്യൂമുകളുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങിയ യുവതി പിടിയിൽ
പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിക്കുകയുള്ളു. അതേസമയം, പ്രതിയെ കണ്ടെത്താൻ കൊല്ലം സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. ബസ് സർവീസ് വിവരങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ്. രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളിൽ ആശങ്ക ഉണര്‍ത്തുന്നതാണ് ഈ സംഭവം.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് മുന്നിൽ‌ പരസ്യമായി സ്വയംഭോഗം ചെയ്ത് യാത്രക്കാരൻ
Next Article
advertisement
‘യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ സഞ്ജു സിക്സ് അടിക്കുന്നത് കാണാൻ‌ പറ്റുമായിരുന്നോ' എ എൻ ഷംസീർ
‘യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ സഞ്ജു സിക്സ് അടിക്കുന്നത് കാണാൻ‌ പറ്റുമായിരുന്നോ' എ എൻ ഷംസീർ
  • എൽഡിഎഫ് ഭരണം കേരളത്തിൽ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് ഷംസീർ പറഞ്ഞു

  • യുഡിഎഫ് ഭരിക്കുമ്പോഴായിരുന്നുവെങ്കിൽ സഞ്ജു സിക്സ് അടിക്കുന്നത് കാണാൻ കറണ്ട് പോയിരുന്നതായിരിക്കും

  • കോൺഗ്രസ് വാഗ്ദാനങ്ങൾ നടപ്പാക്കാനാകില്ല, വോട്ട് ബാങ്ക് ലക്ഷ്യമിട്ട തട്ടിപ്പാണെന്ന് ആരോപിച്ചു

View All
advertisement