പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും, പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തത്.പ്രതി വർഷങ്ങളായി മന്ത്രവാദ ക്രിയകൾ നടത്തിവന്നിരുന്നതായി കോളനിക്കാർ പറയുന്നുണ്ട്. ബാധയൊഴിപ്പിക്കലും, ദുർമന്ത്രവാദവുമായിരുന്നു മുഖ്യ പരിപാടി. ഇതിന്റെ മറവിലാണ് ഇയ്യാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ വർഷം അവസാനം ബാധ ഒഴിപ്പിക്കലിനിടെ കുട്ടിയെ പൂർണ്ണ നഗ്നയാക്കി മാനഹാനി വരുത്തിയ ഇയാൾ ഈ മാസം തുടക്കത്തിലാണ് കുട്ടിയെ പീഡിപ്പിച്ചത്.
TRENDING:'മാഡം, പോസിറ്റീവ് ആണ്!' രോഗം ബാധിച്ച ഡോക്ടർ കോവിഡ് വാർഡിൽനിന്നും എഴുതുന്നു[NEWS]Viral Video| ശക്തമായ പ്രളയത്തിൽ ഒഴുക്കില്‍പ്പെട്ട് കാർ; അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രികർ[NEWS]അനീഷ് പി. രാജൻ മാത്രമല്ല കിഫ്ബിയില്‍ ഓഡിറ്റിംഗ് നിര്‍ദ്ദേശിച്ച എജിയെ മാറ്റിയത് ഇറ്റാനഗറിലേക്ക്; ഒടുവില്‍ നിയമനം ഡല്‍ഹിയില്‍[NEWS]
advertisement
തുടർന്ന് 17 വയസ്സുള്ള മറ്റൊരു പെൺകുട്ടിയെ അടുത്ത ദിവസം കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടികൾ സംഭവം ബന്ധുക്കളെ അറിയിക്കുകയും പോലീസിൽ പരാതി എത്തുകയുമായിരുന്നു. പ്രതി വേറെ കുട്ടികളേയോ, സ്ത്രീകളേയോ ചൂഷണത്തിനിരയാക്കിയിട്ടുണ്ടോയെന്നുള്ള കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.
രാത്രിയോടെ വീഡിയോ കോൺഫറൻസിംഗ് വഴി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയാണ് പ്രതിയെ റിമാണ്ട് ചെയ്ത്ത്.