ഹൈദരാബാദ്: പ്രളയജലത്തിൽ ഒഴുക്കിൽപ്പെട്ട കാറിലെ യാത്രക്കാർക്ക് അത്ഭുദകരമായ രക്ഷപ്പെടൽ. ആന്ധ്രാപ്രദേശിലെ ഗൂട്ടിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രളയജലം കവിഞ്ഞൊഴുകുന്ന ചെറുപാലത്തിലൂടെ അപ്പുറത്തെ ഭാഗത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. വെള്ളം കുത്തിയൊഴുകുന്ന പാലത്തിലൂടെ ആദ്യം ഒരു ബസ് കടന്നു പോകുന്നത് ദൃശ്യങ്ങളിൽ കാണാം.. ഇതിന് തൊട്ടുപിന്നാലെയാണ് കാർ പോകുന്നത്.ബസ് അപ്പുറത്തെ വശത്തെത്തിയെങ്കിലും പ്രളയജലത്തിന്‍റെ കരുത്തിൽ കാർ ഒഴുകിപ്പോയി. കാഴ്ചക്കാരായ പ്രദേശവാസികൾ ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം..
ഒഴുകിപ്പോയ കാറിലെ യാത്രികരെ നീർച്ചാലിന്‍റെ താഴ്ഭാഗത്ത് വച്ച് പ്രദേശവാസികൾ രക്ഷപ്പെടുത്തി. രാകേഷ്, യൂസഫ് എന്നീ രണ്ടു പേരെയാണ് രക്ഷപ്പെടുത്തിയത്. കടപ്പയിൽ നിന്നും ബൈല്ലാരിയിലേക്കുള്ള യാത്രാമധ്യേയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.