ഇന്റർഫേസ് /വാർത്ത /Kerala / അനീഷ് പി. രാജൻ മാത്രമല്ല കിഫ്ബിയില്‍ ഓഡിറ്റിംഗ് നിര്‍ദ്ദേശിച്ച എജിയെ മാറ്റിയത് ഇറ്റാനഗറിലേക്ക്; ഒടുവില്‍ നിയമനം ഡല്‍ഹിയില്‍

അനീഷ് പി. രാജൻ മാത്രമല്ല കിഫ്ബിയില്‍ ഓഡിറ്റിംഗ് നിര്‍ദ്ദേശിച്ച എജിയെ മാറ്റിയത് ഇറ്റാനഗറിലേക്ക്; ഒടുവില്‍ നിയമനം ഡല്‍ഹിയില്‍

Kerala AG

Kerala AG

കേരള എ.ജിയായിരുന്ന എസ്. സുനില്‍രാജിനെ ഡല്‍ഹി സെന്‍ട്രല്‍ റീജന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടറായാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്.

  • Share this:

തിരുവനന്തപുരം: കിഫ്ബിയില്‍ ഓഡിറ്റിംഗ് വേണമെന്ന കര്‍ശന നിലപാടെടുത്ത കേരള അക്കൗണ്ടന്റ് ജനറലിന്റെ ഇറ്റാനഗറിലേക്കുള്ള സ്ഥലം മാറ്റം കേന്ദ്ര സർക്കാർ പിൻവലിച്ചു.  കേരള എ.ജിയായിരുന്ന എസ്. സുനില്‍രാജിനെ ഡല്‍ഹി സെന്‍ട്രല്‍ റീജന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടറായാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്.

1996 ബാച്ച് സിവില്‍ സര്‍വീസ് ബാച്ച് ഉദ്യോഗസ്ഥനായ സുനില്‍ രാജിനെ മേയിലാണ് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റായി സ്ഥാനക്കയറ്റം നല്‍കി അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലേക്ക് മാറ്റിയത്.

കിഫ്ബി ഓഡിറ്റിംഗില്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് കേരള എജിയായിരുന്ന സുനില്‍ രാജ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനു പിന്നാലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സി.എ.ജി റിപ്പോര്‍ട്ടും പുറത്തുവന്നു. ഇതോടെ  സംസ്ഥാന സര്‍ക്കാര്‍ എ.ജിക്കെതിരെ പരസ്യമായി രംഗത്തെത്തി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

റിപ്പോര്‍ട്ട് തിരുത്തണം എന്നാവശ്യപ്പെട്ട് കിഫ്ബി സി.ഇ.ഒ എജിക്ക് കത്ത് നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പൊലീസിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്.

TRENDING:നാട്ടിലെത്തിയവർക്ക് ഖത്തറിലേക്ക് മടങ്ങാം; റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി[NEWS]ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു; ചാടിയത് സംസാരിച്ചു കൊണ്ടിരുന്ന ഫോൺ എറിഞ്ഞ് തകർത്തശേഷം[NEWS]പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ഡിഐജി[NEWS]

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിലെ ജോയിന്റ് കമ്മീഷണര്‍ അനീഷ് പി. രാജനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരന്നു.  നാഗ്പുരിലേക്കാണ് അനീഷ് പി രാജനെ മാറ്റിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇടപെടലുണ്ടായി എന്ന ആരോപണം നിഷേധിച്ച് അനീഷ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റിയത്.

First published:

Tags: Bjp, Customs, Gold Smuggling Case, Nagpur