TRENDING:

കോഴിക്കോട് 6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ

Last Updated:

2025 ജൂൺ മുതൽ 2026 ജനുവരി 9 വരെയുള്ള കാലയളവിൽ പലതവണ പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.

advertisement
കോഴിക്കോട് 6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.പൂവാട്ട്പറമ്പ് ആനകുഴിക്കര സ്വദേശി കുന്നുമ്മൽ വീട്ടിൽ സുനീഷ് (30‌) ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്. 2025 ജൂൺ മുതൽ 2026 ജനുവരി 9 വരെയുള്ള കാലയളവിൽ പലതവണ പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ചൈൽഡ് ലൈനിന്റെ റിപ്പോർട്ടിൻ പ്രകാരമാണ് മാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ രമേഷ്, സലീം മുട്ടത്ത്, എസ്‌സിപിഒ ഷിബു ഓമശ്ശേരി, സിപിഒ വിഗിൻ എന്നിവർ ചേർന്നാണ് പ്രതിയ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് 6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories