TRENDING:

കോഴിക്കോട് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ മാളിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Last Updated:

പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതിയെ കോഴിക്കോട് വനിതാ പോലീസ് പിടികൂടി. ഒളവണ്ണ സ്വദേശിയായ ടി.പി ഷൗക്കത്തലിയാണ് പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
News18
News18
advertisement

വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ ഷൗക്കത്തലി ബസിൽ പിന്തുടരുകയായിരുന്നു. തുടർന്ന് ഹൈലൈറ്റ് മാളിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി. പിന്നീട് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ എസ്‌.ഐ തുളസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. നഗരത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ മാളിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories